ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കുന്ന കാര്യങ്ങൾ പിൽക്കാലത്ത് നടത്തിക്കാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഇലോൺ മസ്‌ക് (Elon Musk ).അദ്ദേഹത്തിന്റെ സ്പേസുമായി ബന്ധപ്പെട്ട കാര്യമായാലും ഇപ്പോൾ നമ്മളിവിടെ പറയാൻ പോകുന്ന ന്യൂറാലിങ്കിന്റെ (Neuralink ) കാര്യമായാലും എല്ലാം തന്നെ നമുക്ക് കൗതുകമുണർത്തുന്നതും നമ്മൾ സ്വപ്നങ്ങളിൽ മാത്രം സംഭവിക്കുകയുള്ളൂ എന്ന് കരുതുന്ന കാര്യങ്ങളാണ്.
കമ്പ്യൂട്ടർ ,മൊബൈൽ തുടങ്ങിയ ഉപകരണങ്ങളെ നമുക്ക് നമ്മുടെ തലച്ചോറുകൊണ്ട് നേരിട്ട് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് പദ്ധതിയിലൂടെ ഒരുക്കുന്നത്. ഒരു നാണയത്തിന്റെ വലിപ്പം മാത്രം വരുന്ന ചിപ്പും, അതിൽനിന്നും പുറത്തേക്ക് വരുന്ന നൂലുകൾ പോലെയുള്ള ചെറിയ വയറുകളുമാണ് (Threads) ഈ ഉപകരണം.ഇതിനെ ലിങ്ക് (Link) എന്ന് വിളിക്കുന്നു .
![]() |
The Link Control the computers using your brain-Neuralink explained |
പ്രവർത്തനം
നമ്മൾ കാണുകയും കേൾക്കുകയും സ്പർശിക്കുകയുമെല്ലാം ചെയ്യുന്നതിൽ തലച്ചോർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.തലച്ചോറിനകത്തെ ന്യൂറോണുകൾ (Neurons) സിഗ്നൽ നൽകുകയും സ്വീകരിക്കുകയും ചെയ്യുക വഴിയാണ് നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് . ഇത്തരത്തിലുള്ള സിഗ്നലുകൾ പിടിച്ചെടുത്ത് ,അവയെ വിശകലനം ചെയ്തത്,അത് കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത്ത് വഴി അയച്ചുകൊടുക്കുകയാണ് ലിങ്ക് എന്ന ഉപകരണത്തിന്റെ പണി. സിഗ്നലുകൾ പിടിച്ചെടുക്കാൻ വേണ്ടി ഓരോ ത്രെഡിനകത്തും ഒരുപാട് ചാലകങ്ങളുണ്ട് (Electrodes).മൊത്തം 1024 ചാലകങ്ങളാണുള്ളത്.ഇവയെ ശസ്ത്രക്രിയയിലൂടെ തലച്ചോറിനകത്തേക്ക് കൃത്യമായി ഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ന്യൂറോണിലൂടെ കടന്നുപോകുന്ന ഓരോ സിഗ്നലും ഓരോ സന്ദേശമാണെന്ന് പറയാം.എന്നാൽ ഇവയ്ക്ക് നേരിയ വൈദ്യുതി മാത്രമേയുള്ളു (Very small electrical signals ).ഇത്രയും ചെറിയ വോൾട്ടുള്ള (Micro Volt ) സിഗ്നലുകളെ പിടിച്ചെടുത്ത് അത് വലുതാക്കിയശേഷമാണ് (Amplifying) കംപ്യൂട്ടറിലേക്കെല്ലാം അയക്കുന്നത്. നിരവധി സിഗ്നലുകളിൽ നിന്നും നമുക്ക് വേണ്ട സിഗ്നലുകൾ മാത്രം തിരഞ്ഞെടുത്ത് അവ ഡിജിറ്റലൈസ് ചെയ്തത് അയക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
ലിങ്ക് തലച്ചോറിൽ ഘടിപ്പിക്കുക എന്നുള്ളത് വളരെ സൂക്ഷ്മമായും കൃത്യതയോടെയും ചെയ്യേണ്ട കാര്യമായതിനാൽ ഈ ശസ്ത്രക്രിയ (Surgery) ചെയ്യുന്നത് റോബോട്ടുകളാണ്. മനുഷ്യർ ചെയ്യുമ്പോൾ സംഭവിച്ചേക്കാവുന്ന കൃത്യതക്കുറവും സമയക്കൂടുതലുമെല്ലാം റോബോട്ടുകൾ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയയിലൂടെ പരിഹരിക്കപ്പെടുന്നു.
![]() |
Implanting the Link Control the computers using your brain-Neuralink explained |
പരീക്ഷണഫലങ്ങൾ
ലിങ്കിന്റെ പരീക്ഷണം ഇതുവരെ മനുഷ്യരിൽ തുടങ്ങിയിട്ടില്ല.എന്നാൽ പന്നികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.ന്യൂറാലിങ്ക് പദ്ധതിയിലേക്ക് വിവിധ മേഖലകളിലുള്ള ആളുകളെ റിക്രൂട്ട് ചെയ്യാനും കൂടാതെ ലിങ്കിനെക്കുറിച്ചുള്ള പുതിയ കാര്യങ്ങൾ ആളുകളിലേക്കെത്തിക്കാനും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ, പരീക്ഷണം നടത്തിയ 3 പന്നികളെ കാണിക്കുകയുണ്ടായി.ഗെർട്രൂഡ് (Gertrude) എന്ന് പേരിട്ടിരിക്കുന്ന ഒരു പന്നിയുടെ തലച്ചോറിൽ ഒരു ലിങ്ക് ഘടിപ്പിച്ചിരുന്നു (Implanted ).അതുവഴി ഗെർട്രൂഡ് ഭക്ഷണം തിരയുമ്പോഴെല്ലാമുള്ള തലച്ചോറിലെ സിഗ്നലുകളെ ലിങ്ക് പിടിച്ചെടുക്കുകയും,അവ കംപ്യൂട്ടറിലേക്കാക്കി കാണികൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. കൂടാതെ ഗെർട്രൂഡിന്റെ മൂക്ക് (Snout) എവിടെയെങ്കിലും തട്ടുമ്പോൾ തലച്ചോറിൽ നിന്നുള്ള സിഗ്നലുകളെ പിടിച്ചെടുത്ത് ,അവയെ ശബ്ദരൂപത്തിലേക്ക് മാറ്റിക്കാണിക്കുകയും ചെയ്തു. ഗെർട്രൂഡിന്റെ തലച്ചോറിൽ ലിങ്ക് ഘടിപ്പിച്ച് ഏകദേശം 2 മാസമായെന്ന് ഇലോൺ ഈ പരിപാടിയിൽ പറഞ്ഞു.
മറ്റുള്ള 2 പന്നികളുടെ കാര്യത്തിലേക്ക് കടക്കാം.ഒന്നിന് ആദ്യം ലിങ്ക് ഘടിപ്പിച്ചശേഷം പിന്നീട് അത് പുറത്തെടുത്തിരുന്നു.എന്തിനാണ് ഇങ്ങനെ ചെയ്ത പന്നിയെ കൊണ്ടുവന്നതെന്ന് നോക്കാം.കാരണം ലിങ്ക് ഘടിപ്പിച്ചതിനു ശേഷം പിന്നീട് ലിങ്ക് വേണ്ടെന്നു തോന്നുകയോ അല്ലെങ്കിൽ മറ്റൊരു ലിങ്ക് ഘടിപ്പിക്കാനാഗ്രഹിക്കുകയോ ചെയ്യുന്നെങ്കിൽ ,ആദ്യത്തെ ലിങ്ക് എടുത്തുമാറ്റുമ്പോൾ എന്തെങ്കിലും തകരാറുകൾ തലച്ചോറിനോ മറ്റു ശരീരഭാഗങ്ങൾക്കും വരുന്നുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനാണ്.അവിടെ കാണിച്ച പന്നിക്ക് യാതൊരുവിധ കുഴപ്പങ്ങളുമുണ്ടായിരുന്നില്ല.
ഇനിയുള്ള പന്നിയുടെ പ്രത്യേകത അതിന്റെ തലച്ചോറിൽ 2 ലിങ്കുകൾ ഘടിപ്പിച്ചിരുന്നു എന്നുള്ളതാണ്.അതിനും യാതൊരുവിധ കുഴപ്പങ്ങളും പ്രകടമായിട്ടില്ല.
![]() |
Electrical signals from Gertrude's brain Control the computers using your brain-Neuralink explained |
ഉപയോഗം
ലിങ്ക് വിപണിയിലിറങ്ങിയാൽ ആദ്യം അത് മെഡിക്കൽ കാര്യങ്ങളിലേക്കാണ് ഉപയോഗിക്കുക .അതായത് നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ ( Neurological disease ) നേരിടുന്നവർക്കായിരിക്കും ഇവ പ്രാധാന്യം നൽകുന്നത്.തളർവാതം (Paralyisis), സ്‌പൈനൽ കോർഡിനു തകരാറുകൾ (Spinal cord injury), തുടങ്ങിയവയുള്ള ആളുകൾക്ക് അവരുടെ തലച്ചോറുപയോഗിച്ചുകൊണ്ട്തന്നെ മൊബൈലും കംപ്യൂട്ടറുമെല്ലാം ഉപയോഗിക്കാൻ ഇതുവഴി സാധിക്കും .
ഭാവി പദ്ധതികൾ
സ്പർശനമറിയാൻ സാധിക്കാത്തവർക്ക് സ്പർശന ശേഷിയും കാഴ്ചയില്ലാത്തവർക്ക് കാഴ്ചയെന്ന അനുഭൂതി നൽകുക തുടങ്ങിയ നിരവധി കാര്യങ്ങൾ ഭാവിയിൽ ന്യൂറാലിങ്ക് കൊണ്ടുവരുമെന്ന് പറയുന്നു.
വൈകാതെതന്നെ സാധാരണ ആളുകൾക്കും ഉപകാരപ്രദവും വിനോദകരവുമായ രീതിയിലുള്ള ലിങ്ക് കൊണ്ടുവരുമെന്നും ന്യൂറാലിങ്കിന്റെ വെബ്സൈറ്റിലൂടെ അവർ വ്യക്തമാക്കിയിട്ടുണ്ട്. അതായത് നമ്മുടെ ഓർമ്മകളെ സൂക്ഷിക്കുവാനും വേണ്ടിവന്നാൽ ഡൌൺലോഡ് ചെയ്യുവാനും സാധിക്കുക, ഒരേസമയം തലച്ചോറുകൊണ്ട് കമ്പ്യൂട്ടറിന്റെ മൗസും കീബോർഡും ഗെയിം കോൺട്രോളുകളുമെല്ലാം നിയത്രിക്കാൻ കഴിയുക , മ്യൂസിക് തുടങ്ങിയ കാര്യങ്ങൾ കൺട്രോൾ ചെയ്യാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങൾ.
Control the computers using your brain-Neuralink explained
2 Comments
Super content 👌
ReplyDeletetnq😍
Delete