നമ്മൾ ഇൻറർനെറ്റിൽ ജ്യോതിശാസ്ത്രപരമായ ചിത്രങ്ങൾ സെർച്ച് ചെയ്യുമ്പോൾ കാണുന്നവ വളരെയധികം ഭംഗിയുള്ളതും കൗതുകമുണർത്തുന്നതുമാണ് .ആരാണ് ഇത്തരം ചിത്രങ്ങൾ പകർത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.പല ആകാശക്കാഴ്ചകളും ഒന്നെങ്കിൽ ക്യാമറയിൽ പകർത്തുന്നതോ അതോ വലിയ ടെലിസ്കോപ്പ് ഉപയോഗിച്ച് പകർത്തുന്നതോ ആണ്.അതുപോലെ ചിലത് ചിത്രകാരന്റെ ഭാവനയ്ക്ക് അനുസരിച്ച് വരയ്ക്കുന്നതുമാണ്. ടെലിസ്കോപ്പ് ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നതിൽ ഏറ്റവും മികച്ച രീതിയാണ് ടെലിസ്കോപ്പ് ബഹിരാകാശത്തുവച്ച് ഉപയോഗിക്കുന്നത്.നമ്മൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്ന ഭൂരിഭാഗം അസ്‌ട്രോണോമി ചിത്രങ്ങളും ഇതുപോലെ സ്പേസിൽ ഒരു ടെലിസ്കോപ്പ് വച്ച് എടുത്തതാണ്. നാസയുടെ ഹബ്ബിൾ സ്പേസ് ടെലസ്കോപ്പ് (Hubble Space Telescope ) ആണ് ഇതിനുപിന്നിൽ . അൾട്രാവയലറ്റ് സ്പെക്ട്രോസ്കോപ്പി (Ultraviolet Spectroscopy / UV Spectroscopy ) ആണ് ഹബ്ബിളിന്റെ പ്രധാന സവിശേഷത.എന്താണ് സ്പെക്ട്രോസ്കോപ്പി എന്ന് നമ്മൾ മുൻപ് പറഞ്ഞിരുന്നല്ലോ.വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രങ്ങൾ പകർത്തുക മാത്രമല്ല, നക്ഷത്രങ്ങളുടെയും ആകാശഗംഗകളുടെയും മറ്റും ദൂരവും ,വേഗവും തുടങ്ങിയ പല വിവരങ്ങളും സ്പെക്ട്രോസ്കോപ്പി വഴി ലഭിക്കുന്നു.അങ്ങനെയിരിക്കെ ഹബ്ബിളിന് പകരക്കാരനായി, അതിന്റെ തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ മറ്റൊരു സ്പേസ് ടെലസ്കോപ്പിനെ നാസ വിക്ഷേപിക്കാൻ പോകുന്നു.
എന്തിനാണ് ഇതിനു പകരം മറ്റൊരു ടെലസ്കോപ്പ് ?
പ്രധാനമായും ടെലിസ്കോപ്പിന്റെ കാര്യക്ഷമത കുറഞ്ഞതാണ് ഒരു കാരണം.മറ്റൊന്ന് വളരെ പ്രാധാന്യമുള്ളതാണ്.അതായത് ശാസ്ത്രലോകത്തിന്റെ കണ്ടുപിടിത്തങ്ങൾക്ക് കൂടുതൽ നിറം പകരാൻ കെൽപ്പുള്ളൊരു സ്പേസ് ടെലിസ്കോപ്പ് നാസ നിർമിച്ചിട്ടുണ്ട്.അതാണ് ഹബ്ബിളിന്റെ പിൻഗാമിയായി അറിയപ്പെടുന്ന ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് (James Webb Space Telescope / JWST ). ഹബ്ബിളിനെക്കാൾ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ ഇവയ്ക്ക് സാധിക്കും.
എന്താണ് JWST ന്റെ പ്രത്യേകത
JWST നെ വെബ്ബ് (Webb ) എന്നും വിളിക്കാറുണ്ട്. വെബ്ബിൻറെ പ്രത്യേകതകൾ നോക്കാം.ഹബ്ബിൾ അൾട്രാവയലറ്റ് മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ,വെബ്ബ് പ്രവർത്തിക്കുന്നത് ഇൻഫ്രാറെഡ് മേഖലയിലാണ്.ഇൻഫ്രാറെഡ് ഇമേജിങ് (Infrared Imaging / IR Imaging ) എന്ന് പറയും.അതാണ് ഇതിന്റെ പ്രധാന സവിശേഷത.എന്തിനാണ് UV യിൽ നിന്നും IR ലേക്ക് മാറ്റിയത് എന്നുനോക്കാം.
പ്രപഞ്ചത്തിലെ ആദ്യത്തെ വെളിച്ചം പകർന്നുതന്ന ആദ്യ നക്ഷത്രത്തിന്റെയും ആദ്യ ഗാലക്സിയുടെയുമെല്ലാം ഉത്ഭവം ഏകദേശം 13.5 ബില്യൺ വർഷങ്ങൾക്ക് മുൻപാണ്.അന്ന് പുറപ്പെടുവിപ്പിച്ച പ്രകാശം കോസ്മിക് റെഡ് ഷിഫ്റ്റിംഗ് (Cosmic red shifting) എന്ന പ്രതിഭാസം കാരണം പ്രകാശത്തിന്റെ ഊർജ്ജം കുറയുകയും ചുവപ്പ് നിറത്തിനടുത്തേക്ക് വരുകയും ചെയ്യും(ഊർജ്ജം കുറയുംതോറും ചുവപ്പിൽ നിന്നും അടുത്ത ഊർജ്ജം കുറഞ്ഞ മേഖലയിലേക്കു പോകും).ഇപ്പോൾ ആ പ്രകാശം IR മേഖലയിലാണ് കാണപ്പെടുന്നത്.കാരണം ഊർജ്ജം കുറയുന്നതോടൊപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യം (Wavelength) കൂടുന്നു.അതിനാൽ വെബ്ബ് IR imaging ഉപയോഗിക്കുന്നത്കൊണ്ട് ,ആ പ്രകാശങ്ങൾ പിടിച്ചെടുക്കാൻ സാധിക്കും.ചുരുക്കിപ്പറഞ്ഞാൽ ആദ്യ ഗാലക്സിയുടെയും നക്ഷത്രത്തിന്റെയുമെല്ലാം വ്യക്തമായ വിവരങ്ങളും ചിത്രവും നമുക്ക് വെബ്ബ് പകർന്നുതരും.ഇത് പ്രപഞ്ചരൂപീകരണത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നൽകുമെന്നും പ്രതീക്ഷിക്കാം.കൂടാതെ വെബ്ബ് ലക്ഷ്യമിടുന്ന മറ്റു ചില കാര്യങ്ങളിലേക്ക്....
പ്രപഞ്ചത്തിൻറെ ആദ്യ രൂപം, നക്ഷത്രങ്ങളുടെ പ്രത്യേകതകൾ , ഒരു ഗ്രഹത്തിൽ ജീവൻ ഉടലെടുക്കാനുള്ള കാരണങ്ങൾ , സൗരയൂഥങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ചുമെല്ലാമാണ് വെബ്ബ് പ്രധാനമായും അന്വേഷിക്കുന്നത്.
![]() |
James Webb Space Telescope (JWST) features |
വെബ്ബിൻറെ പ്രധാന ഭാഗങ്ങൾ
NIRSpecs - Near-Infrared spectrograph
NIRCam - Near-Infrared Camera
MIRI - Mid-Infrared Instrument ( with camera and spectrograph )
NIRISS - Near Infrared Image and Slitless Spectrograph
ഇവയെല്ലാം ഇൻഫ്രാറെഡ് കിരണങ്ങളെ പിടിച്ചെടുക്കാനും, അവയെ വിശകലം ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്.
കൂടാതെ മറ്റൊരു പ്രധാന ഭാഗമാണ് ഇതിൻറെ കണ്ണാടി (Mirror ).18 ഷഡ്‌ഭുജാകൃതിയിലുള്ള ( Hexagonal ) ബെറിലിയം (Beryllium) കൊണ്ട് നിർമിച്ച കണ്ണാടിയാണ് പ്രകാശങ്ങൾ സ്വീകരിക്കാനായി ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.ഇത് 6.6 മീറ്റർ വലിപ്പം വരുന്നു. ഇവിടെ നിന്ന് വിക്ഷേപിക്കുമ്പോൾ ഇവ മടക്കിയാണ് വെക്കുന്നത്.പിന്നീട് ബഹിരാകാശത്തുവച്ച്, റോക്കറ്റിൽ നിന്നും വെബ്ബ് വേർപ്പെട്ടശേഷം ഇവ നിവരുന്നു.
ഈ ടെലിസ്കോപ്പിൻറെ ഏറ്റവും വലിയ ഭാഗം ഇതിന്റെ സൂര്യ കവചമാണ് (Sun shield) .ഒരു ടെന്നീസ് കോർട്ടിന്റെ അത്രയും വലിപ്പമുണ്ട് ഇതിന് . അലൂമിനിയവും (Aluminium ) സിലിക്കണും (Silcon) കോട്ട് ചെയ്ത ഡ്യുപോണ്ട് കാപ്ടൺ (DuPont Kapton ) എന്ന വസ്തു ഉപയോഗിച്ച് 5 പാളികളായാണ് (Layer) ഇത് നിർമിച്ചത്.
ഏകദേശം 6500 kg ആണ് വെബ്ബിന്റെ ഭാരം.
എന്തകൊണ്ട് JWST എന്ന് പേരുവന്നു ?
ഇവയ്ക്ക് ആദ്യം നൽകിയിരുന്ന പേര് നെക്സ്റ്റ് ജിൻേറഷൻ സ്പേസ് ടെലിസ്കോപ്പ് (Next Generation Space Telescope / NGST ) എന്നാണ് .എന്നാൽ അപ്പോളോ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന നാസയുടെ രണ്ടാം ഭരണാധികാരികൂടിയായ ജെയിംസ് ഇ.വെബ്ബ് (James E.Webb ) നോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഈ ടെലസ്കോപ്പിന്റെ പേര് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് എന്നാക്കി.
ലഗ്രാൻജ് 2 (Lagrange 2 / L2 ) ലേക്കാണ് വെബ്ബിനെ വിക്ഷേപിക്കുന്നത്.1.5 മില്യൺ കിലോമീറ്ററാണ് ഈ പോയിന്റിലേക്ക് ഭൂമിയിൽ നിന്നുള്ള ദൂരം. 2021 ഒക്ടോബർ 31 ന്, അറിയേൻ 5 (Ariane 5 ) എന്ന റോക്കറ്റിലാണ് വിക്ഷേപിക്കാൻ തീരുമാനിച്ചത് .
James Webb Space Telescope (JWST) features
0 Comments