Click to read

6/recent/ticker-posts

Advertisement

Responsive Advertisement

How the universe formed - Big bang theory

" The cosmos is within us.We are made of star-stuff.We are a way for the universe to know itself ".

കാൾ സാഗൻ (Carl Sagan ) എന്ന അമേരിക്കൻ ശാസ്ത്രജ്ഞന്റെ പ്രശസ്തമായൊരു ഉദ്ധരണിയാണിത്. 
ശരിയാണ് നമ്മളെല്ലാം നക്ഷത്രങ്ങളുടെ പൊടിപടലത്തിൽ നിന്നും ഉണ്ടായതാണ്.അതെങ്ങനെയെന്നല്ലേ,അതിനു നമ്മൾ കുറച്ചധികം പുറകോട്ടു സഞ്ചരിക്കണം.
നിങ്ങൾ ബിഗ്‌ബാങ്ങ് സിദ്ധാന്തം (Big bang theory) എന്ന് കേട്ടിട്ടുണ്ടാവും.ഇന്ന് നമ്മൾ കാണുന്ന ഈ പ്രപഞ്ചം എങ്ങനെ ഉത്ഭവിച്ചു എന്ന് കണ്ടുപിടിക്കാൻ ഒരുപാട് പഠനങ്ങൾ നടക്കുന്നുണ്ട്.അതിൽ വളരെ പ്രശസ്തമായതും,ഏറ്റവും കൂടുതൽ ശാസ്ത്രീയ തെളിവുകളുമുള്ള ഒരു സിദ്ധാന്തമാണ് ബിഗ്ബാങ്ങ് സിദ്ധാന്തം.ഇതെന്താണെന്ന് ലളിതമായി പറയാം.

How the universe formed - Big bang theory
How the universe formed - Big bang theory



ഏകദേശം 13.8 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് പ്രപഞ്ചം രൂപപ്പെടുന്നത്.അത് ഒരു മഹാ വിസ്ഫോടനത്തിലൂടെയാണ് സംഭവിച്ചത്.വ്യക്തമായി പറഞ്ഞാൽ അതൊരു സ്ഫോടനമല്ല,പകരം സ്വന്തമായി സ്പേസ് ഉണ്ടാക്കിക്കൊണ്ടുള്ളൊരു വികാസമാണ്.ഇവിടെ 10-43  സെക്കന്റിനു ശേഷം പ്രപഞ്ചത്തിനുണ്ടായ മാറ്റങ്ങളാണ് വിശദീകരിക്കാൻ പോകുന്നത് .എന്തുകൊണ്ടാണ് ഞാൻ
 10-43  സെക്കന്റ് (ഒരു സെക്കന്റിനെ, 1 കഴിഞ്ഞു 43 പൂജ്യമിട്ടാൽ കിട്ടുന്ന ആ വലിയ സംഖ്യകൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യ-അത്രയും സെക്കന്റ് ) എടുത്തത് ? കാരണം  അതിനുമുൻപുള്ള സമയത്ത് പ്രപഞ്ചത്തിന്റെ അവസ്ഥ എന്താണെന്ന് ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല.ആ കാലഘട്ടത്തെ പ്ലാങ്ക്സ് ഇപ്പോക് ‌/ പ്ലാങ്ക്സ് ഇറ (Plancks epoch / Plancks era  ) എന്ന് വിളിക്കുന്നു.ഭാവിയിൽ ശാസ്ത്രം ഇവ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.എന്നാൽ അതിന് ഒരുപക്ഷെ ഒരു യൂണിഫൈഡ് തിയറിയും(Unified theory ) അതിനെ ബന്ധിപ്പിക്കുന്ന സമവാക്യങ്ങളും  വേണ്ടിവന്നേക്കാം .ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് വളരെയേറെ പ്രതീക്ഷകൾ നൽകുന്നവയാണ്.
നമുക്ക് പ്ലാങ്ക്സ് ഇപ്പോക്കിനു ശേഷം എന്തെല്ലാം സംഭവിച്ചു എന്ന് നോക്കാം.ഇനി പറയുന്ന സമയത്തിന്റെയും താപത്തിന്റെയും കണക്കുകൾ നൂറുശതമാനം ശരിയല്ല.കാരണം ഒരു സെക്കന്റിനെ, 1 കഴിഞ്ഞ് മുപ്പതോ ഇരുപതോ പൂജ്യം ചേരുന്ന വലിയ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന  വളരെ ചെറിയ സെക്കന്റ് മാത്രമുള്ള സമയത്ത് നടക്കുന്ന കാര്യങ്ങളാണ്.അതുകൊണ്ട്, കൂടുതൽ പഠനങ്ങൾ നടക്കുന്നതിനനുസരിച്ച് ഇവയിൽ കൃത്യത വന്നേക്കാം.എന്നിരുന്നാലും ഇതുവരെയുള്ള   പഠനങ്ങളനുസരിച്ച് നമുക്ക് ഏകദേശം കാര്യങ്ങൾ കണ്ടുപിടിക്കാവുന്നതാണ്.

ഏകദേശം 10-36 സെക്കൻഡ് ആയപ്പോഴാണ് പ്രപഞ്ചം പെട്ടന്ന് വികസിച്ച് , മുമ്പുള്ളതിനേക്കാൾ ഏകദേശം 1030 (1 കഴിഞ്ഞ് 30 പൂജ്യം അടങ്ങുന്നു) മടങ്ങോളം വലുതായത്.അപ്പോഴുള്ള താപനില ഏകദേശം 1027 K മുതൽ 1022 K  വരെയാണ്. പിന്നീട് 1015 K താപനിലയാവാൻ 10-12 സെക്കന്റ് വേണ്ടിവന്നു.അവിടെ പ്രപഞ്ചത്തിലെ ഊർജ്ജം ക്വാർക്കുകളും ഗ്ലുവോണും,ഇലക്ട്രോണും,പ്രോട്ടോണുമായി  മാറാൻ തുടങ്ങി.ഈ സമയം ഇത്തരം കണങ്ങളും (Particles) പ്രതികണങ്ങളും (Anti-particles) കൂടിച്ചേർന്ന് ഫോട്ടോണുകളായി മാറുകയും ചെയ്യുന്നു (Annihilation process).എന്നാൽ പൂർണ്ണമായും അനിഹിലേഷൻ സംഭവിക്കാത്തതിനാൽ ഒരുപാട് കണങ്ങളും പ്രതികണങ്ങളും പ്രപഞ്ചത്തിൽത്തന്നെ പലയിടങ്ങളിലേക്ക് വ്യാപിച്ചു.സമയം ഏകദേശം 0.01 സെക്കന്റ് ആയപ്പോൾ പ്രപഞ്ചം തണുത്തുറഞ്ഞ് 10000000000 K ആയി. സമയം പ്രോട്ടോണുകളും ന്യൂട്രോണകളും ഉണ്ടാകാൻ തുടങ്ങി.1000000000 K ആകുമ്പോഴേക്കും ഇവയെല്ലാം കൂടിച്ചേർന്ന് ആദ്യ കണമായ ഹൈഡ്രജൻ  (Hydrogen Atom) ഉണ്ടായി.
 പിന്നീട്  ഹൈഡ്രജനുകൾ കൂടിച്ചേർന്ന് ഹീലിയവും  (Helium)   മറ്റു മൂലകങ്ങളുണ്ടാവുകയും ചെയ്തു. അങ്ങനെ ഒരുപാട് കാലം തണുക്കുകയും വികസിക്കുകയും ചെയ്തതിൻറെ ഭാഗമായി ഏകദേശം 40 കോടി വർഷങ്ങൾക്ക് ശേഷം ആദ്യ നക്ഷത്രവുമുണ്ടായി. പിന്നീട് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കോടിക്കണക്കിന് ഗാലക്സികൾ രൂപപ്പെട്ടു.
അതിലൊരു ഗാലക്സി മാത്രമാണ് നമ്മുടെ ക്ഷീരപഥവും (Milkyway galaxy). ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒന്നാണ് നമ്മുടെ സൂര്യൻ.അതിനെ ചുറ്റുന്ന 8 ഗ്രഹങ്ങളിലൊന്ന് മാത്രമാണ് നമ്മുടെ ഭൂമി.
ഇങ്ങനെയാണ് നമ്മൾ ഇന്ന് കാണുന്നതും അനുഭവിക്കുന്നതുമായ ഈ പ്രപഞ്ചം ഉണ്ടായത് .

 

.





How the universe formed - Big bang theory

 

Post a Comment

2 Comments