രാത്രികാലങ്ങളിൽ ആകാശത്തേക്കു നോക്കിയിരിക്കാൻ
ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം
പേരും.അങ്ങനെനോക്കിയിരിക്കുമ്പോൾ ഒരുപക്ഷെ നിങ്ങൾ
കണ്ടിട്ടുണ്ടാവും ചില
നക്ഷത്രങ്ങൾ വേഗത്തിൽ നീങ്ങിപ്പോവുന്നത്.
എന്താണവ ?
ചെറിയ കാര്യമെങ്കിലും കൗതുകമുണർത്തുന്നതാണിത് .
സത്യത്തിൽ അവ നക്ഷത്രങ്ങളല്ല , ഉൽക്കയോ അതോ
മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളോ ആകാം .
![]() |
Photo by Felipe Helfstein from Pexels |
എന്താണ് ഉൽക്കകൾ ?
കാര്യം ഇത്രയേയുള്ളൂ, വലിയ വലിയ പാറകളുടെ (Asteroids-
ചിന്നഗ്രഹങ്ങൾ) കഷണങ്ങൾ അല്ലെങ്കിൽ പൊടിപടലങ്ങൾ എന്നും
പറയാം.അവ ഭൂമിയിലേക്ക് ഗുരുത്വാകർക്ഷണം വഴി താഴേക്ക്
പതിക്കുമ്പോൾ അന്തരീക്ഷത്തിലെ വായുവുമായുള്ള
ഘർഷണം മൂലം (Friction) കത്തിപ്പോവുന്നു. ഈ കത്തലാണ്
രാത്രിയിൽ നമ്മൾ കാണുന്ന നക്ഷത്രത്തിന് തുല്യമായ
തിളക്കത്തിന് കാരണം.ചെറിയ ഉൽക്കകൾ ഭൂമിയിലേക്കു
നിലംപതിക്കുന്നതിനുമുന്പ് കത്തിത്തീരുന്നവയാണ് . എന്നാൽ
വലിയ ഉൽക്കകൾ ഒരുപക്ഷെ ഭൂമിക്ക് വലിയ ആഘാതം
സൃഷ്ടിക്കാനിടയുണ്ട്.ചരിത്രം പരിശോധിച്ചാൽ അത്
മനസ്സിലാക്കാം. ഏറ്റവു വലിയ ഉദാഹരണമാണ് ദിനോസറുകളുടെ
വംശനാശം.അതിൻ്റെ കാരണം ഇതുപോലൊരു ഉൽക്കയാകാമെന്ന്
ശാസ്ത്രലോകം വിശ്വസിക്കുന്നു . ഏകദേശം 65 മില്യൺ
വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ പതിച്ച ഉൽക്ക കാരണം
ഭൂമയിയാകെ പൊടിപടലം കൊണ്ട് മൂടപ്പെട്ടു.അതുകാരണം
ഭൂമിയിൽ വർഷങ്ങളോളം സൂര്യപ്രകാശം ലഭിക്കാതാവുകയും ഭൂമി
തണുത്തുറഞ്ഞ് ദിനോസറുകളടക്കം നിരവധി ജീവികളും
സസ്യങ്ങളും മൺമറഞ്ഞുപോവുകയുമുണ്ടായി.
ഇനിയും ഇങ്ങനെയൊരു ഉൽക്ക വന്നുകൂടായ്കയില്ല.
എന്നാൽ പേടിക്കേണ്ട ,ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ
നമുക്ക് വലിയ ഭീഷണിയായി നിൽക്കുന്നവയൊന്നുമില്ല.
ഇനി ഭാവിയിൽവന്നാലും അതിനെ നേരിടാനുള്ള സാങ്കേതികവിദ്യ
മനുഷ്യൻ കൈവരിച്ചിട്ടുണ്ടാവും. ഒരുപക്ഷെ മനുഷ്യൻ ഭൂമിവിട്ടു
മറ്റൊരു ഗ്രഹത്തിൽ എത്തിയേക്കാം.
Watch Full video
METEORITES അഥവാ ഉൽക്കകൾ
click here to see - 2020 ലെ ഉൽക്കമഴ
2 Comments
👍👍👍
ReplyDelete😍
Delete