വാനനിരീക്ഷർക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള ഒന്നാണ്
ഉൽക്കാവർഷം . നിങ്ങൾ ഉൽക്കകൾ കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കിൽ ഇതാ ഇപ്പോൾ കാണാൻ ഒരു അവസരം. ഈ വർഷം ഡിസംബർ 4
മുതൽ 17 ( 2020 Dec 4 to 17 ) വരെയുള്ള ദിവസങ്ങളിൽ രാത്രി ആകാശത്തേക്ക്
നോക്കിയാൽ ഉൽക്കകൾ ചീറിപ്പായുന്നത് കാണാം . അവയാണ് ജമിനിഡ്
ഉൽക്കകൾ (Geminid meteors ).
![]() |
2020 ലെ ഉൽക്കാവർഷം - GEMINID METEOR SHOWER |
ഡിസംബർ 13 ,14 തിയ്യതികളിൽ രാത്രി 12 മണി മുതൽ ആകാശം
നിരീക്ഷിച്ചാൽ ഒരുപാട് ഉൽക്കകളെ കാണാം. പുലർച്ചെ 2 മണിയ്ക്കാണ്
ഏറ്റവും കൂടുതൽ ഉൽക്കകൾ കാണപ്പെടുന്നത്. മണിക്കൂറിൽ 50 മുതൽ 150
ഉൽക്കകൾ വരെ കാണാം.എല്ലാ വർഷവും ഡിസംബർ മാസത്തിൽ
ജമിനിഡ്സ്നെ കാണാം . ഇത്തവണ ചന്ദ്രൻറെ നിലാവ് കുറവായതിനാൽ
(2 % നേക്കാൾ കുറവ് ) ഉൽക്കകളെ വ്യക്തമായി കാണാം.ഈ ഉൽക്കകളുടെ
ജനനം 3200 Phaethon എന്ന ഛിന്നഗ്രഹത്തിൽ (Asteroid ) നിന്നാണ് . ഇവ
ഭൂമിയിലേക്ക് 35 km /s എന്ന വേഗതയിലാണ് പതിക്കുന്നത്. ഇവയുടെ
വർണാഭമായ തിളക്കം അവയിൽ അടങ്ങിയിരിക്കുന്ന
മൂലകങ്ങൾക്കനുസരിച്ചിരിക്കും (Elements ).
എന്തുകൊണ്ട് ജമിനിഡ് എന്ന പേര് ?
ജിമിനിഡ് ഉൽക്കകൾ വരുമ്പോൾ അവ ജമിനിഡ് രാശിയുടെ ( constellation )
ഭാഗത്തുനിന്നും വരുന്നതായാണ് തോന്നുക . അതുകൊണ്ടാണ് അവയ്ക്ക്
ജമിനിഡ് ഉൽക്കാവർഷം (Geminid Meteor Shower ) എന്ന് പറയുന്നത്.
![]() |
2020 ലെ ഉൽക്കാവർഷം - GEMINID METEOR SHOWER |
ഉൽക്കയെ കാണാൻ
🔷 അർദ്ധരാത്രി മേഘങ്ങൾ മൂടാത്ത വിശാലമായ ആകാശം
തെരഞ്ഞെടുക്കുക
🔷 15 മുതൽ 30 മിനുറ്റ് വരെ ആകാശത്തേക്കു നോക്കിയിരിക്കുക. കാരണം
ഇത്രയും നേരം ഇരുട്ടിലേക് നോക്കിയിരുന്നാൽ , നമ്മുടെ
കണ്ണ് അതുമായി പൊരുത്തപ്പെടുകയും , ഉൽക്കളെ കൂടുതൽ വ്യക്തമായി
കാണുവാനും സാധിക്കും.ഇവയെ നഗ്നനേത്രങ്ങൾകൊണ്ട് കാണാം .
🔷 കിടക്കാനോ , ചാരിയിരുന്ന് നോക്കുവാനോ ശ്രമിക്കുക. കാരണം
2020 ലെ ഉൽക്കാവർഷം - GEMINID METEOR SHOWER
1 Comments
ശെരിക്കും കാണാൻ പറ്റുവോ?
ReplyDelete