Click to read

6/recent/ticker-posts

Advertisement

Responsive Advertisement

How to choose a Binocular/Telescope for stargazing -Part 2

എങ്ങനെ ഒരു ടെലസ്കോപ്പ് തിരഞ്ഞെടുക്കാം

  ഒരു നല്ല ബൈനോക്കുലർ എങ്ങനെ തിരഞ്ഞെടുക്കാം എന്ന part 1   ആർട്ടിക്കിൾ വായിച്ചിട്ടുവേണം നിങ്ങൾ ഈ ആർട്ടിക്കിൾ വായിക്കാൻ.
കാരണം ബൈനോക്കുലറായാലും ടെലസ്കോപ്പയായാലും രണ്ടിൻറെയും പ്രധാന ഭാഗം ഒബ്ജക്റ്റീവ് ലെൻസാണ്.ഒബ്ജക്റ്റീവ് ലെൻസ്‌ എങ്ങനെയാണ് ഇവയിൽ പ്രവർത്തിക്കുന്നത് എന്നും,എത്ര വലിപ്പമുള്ള ഒബ്ജക്റ്റീവ് ലെൻസാണ് തിരഞ്ഞെടുക്കേണ്ടത് എന്നും അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.


ബൈനോക്കുലറും ടെലസ്കോപ്പും തിരഞ്ഞെടുക്കുമ്പോൾ Magnification മാത്രം നോക്കി തിരഞ്ഞെടുക്കരുത്.ഇതിന്റെ കാരണം നമ്മൾ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ,അതുകൊണ്ട് ഇവിടെയും ആവർത്തിക്കുന്നില്ല.


How to choose a Binocular/Telescope for stargazing -Part 2
How to choose a Binocular/Telescope for stargazing -Part 2


ടെലസ്കോപ്പ് സാധാരണയായി 3 തരമാണുള്ളത്

1.റിഫ്രാക്ടർ ടെലസ്കോപ്പ് (Refractor Telescope )

ഇവ പ്രധാനമായും പ്രവർത്തിക്കുന്നത് ലെൻസ് ഉപയോഗിച്ചാണ്.തുടക്കക്കാരെ സംബന്ധിച്ച് വേഗത്തിൽ ഉപയോഗിക്കാൻ പറ്റിയ ടെലസ്കോപ്പാണിവ.
അതു‌പോലെ കൊണ്ടുനടക്കാനും ബുദ്ധിമുട്ടില്ല.ടെലസ്കോപ്പുകളിൽ വില കുറഞ്ഞതും ഇതുതന്നെ.


2.റിഫ്ലക്ടർ ടെലസ്കോപ്പ് (Reflector Telescope)

ന്യൂട്ടോണിയൻ ടെലസ്കോപ്പ് എന്നും ഇവയെ വിളിക്കുന്നു.കണ്ണാടി (Mirror)
ആണ് പ്രധാനമായും ഇവയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.ജ്യോതിശാസ്ത്രത്തിനു (Astronomy) ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് ഈ ടെലസ്കോപ്പാണ്.എന്നാൽ ഇവയ്ക്ക് റിഫ്രാക്ടറിനേക്കാൾ വില കൂടുതലാണ്.മാത്രമല്ല വലിപ്പം കൂടുതലായതിനാൽ കൊണ്ടുനടക്കാനും ചെറിയ ബുദ്ധിമുട്ട് വന്നേക്കാം.


3.കോമ്പൗണ്ട് ടെലസ്കോപ്പ് (Compound Telescope)

കണ്ണാടിയുടെയും ലെൻസിൻറെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിൽ.ഇവയ്ക്ക് നീളം കുറവായതിനാൽ കൊണ്ടുനടക്കാൻ കഴിയും.എന്നാൽ റിഫ്രാക്ടർ ടെലസ്കോപ്പുപോലെയല്ല, ഇവയുടെ ഒബ്ജക്റ്റീവ് ലെൻസ് വലുതായിരിക്കും, അതിനനുസരിച്ചുള്ള വണ്ണവും ഉണ്ടാകും.


ഏതു ടെലസ്കോപ്പ് വാങ്ങുമ്പോഴും ഒബ്ജക്റ്റീവ് ലെൻസും അതിനൊത്ത മാഗ്നിഫിക്കേഷനും ഉറപ്പുവരുത്തണമെന്നു ഒന്നുകൂടെ ഓർമിപ്പിക്കുന്നു.ടെലസ്കോപ്പിൻറെ നീളം അതിൻറെ Focal length നു അനുസരിച്ചായിരിക്കും.റിഫ്രാക്ടറിനെ സംബന്ധിച്ചടുത്തോളം കുറഞ്ഞത്  70mm അല്ലെങ്കിൽ 90mm ഉം  റിഫ്ലക്ടറിനെ സംബന്ധിച്ചടുത്തോളം 130mm ആണ് ഒബ്ജക്റ്റീവ് ലെൻസിന് വേണ്ടത്.അതിൽ കുറവുള്ളത് വാങ്ങുന്നതിനേക്കാൾ നല്ലത് നല്ലൊരു ബൈനോക്കുലർ വാങ്ങുന്നതാവും.അതുപോലെ രണ്ടിൻറെയും Focal length 1000 mm ആണെങ്കിൽ നല്ല കാഴ്ചകൾ സമ്മാനിക്കും. ഏതൊരു ടെലസ്കോപ്പ് വാങ്ങുമ്പോഴും കൂടെ ട്രൈപോഡ് (Tripod) ഉണ്ട് എന്ന് ഉറപ്പുവരുത്തുക.ഇല്ലെങ്കിൽ അതിനു പറ്റിയ നല്ല ഉറപ്പുള്ള ട്രൈപോഡ് കൂടെ വാങ്ങാൻ ശ്രദ്ധിക്കുക.ടെലസ്കോപ്പ് വാങ്ങുമ്പോൾ കൂടെ കിട്ടുന്ന സാധനങ്ങളല്ലാതെ മറ്റുള്ള വസ്തുക്കളും നമുക്ക് പുറത്തു നിന്നും വാങ്ങാവുന്നതാണ്.അതായത് Eye piece ,Mobile adapter തുടങ്ങിയവ ഓരോരുത്തർക്കും ഇഷ്ടമുള്ളതിനനുസരിച്ച് വാങ്ങാം.

How to choose a Binocular/Telescope for stargazing -Part 2
How to choose a Binocular/Telescope for stargazing -Part 2




How to choose a Binocular/Telescope for stargazing -Part 2

Post a Comment

2 Comments