നമ്മൾ പരന്ന ഭൂമിയെക്കുറിച്ച് ബ്ലോഗ് ചെയ്തപ്പോൾ വേലിയേറ്റത്തെയും വേലിയിറക്കത്തേയുംക്കുറിച്ച് പറഞ്ഞിരുന്നു.എന്നാൽ എന്തുകൊണ്ടാണ് ഇവ സംഭവിക്കുന്നതെന്ന് അവിടെ നമ്മൾ പറഞ്ഞില്ലായിരുന്നു .ഇന്ന് നമ്മൾ അതിനെക്കുറിച്ചാണ് പറയുന്നത്.
Tides ( ടൈഡ്സ് ) എന്നാണ് ഇംഗ്ലീഷിൽ വേലിയേറ്റത്തെയും വേലിയിറക്കത്തേയും വിളിക്കുന്നത്.അതിൽത്തന്നെ വേലിയേറ്റം എന്നത് high tide എന്നും വേലിയിറക്കം എന്നത് low tide എന്നും വിളിക്കുന്നു.
ഭൂമിയെ സൂര്യനും ചന്ദ്രനും പിടിച്ചുവലിക്കുന്നത് കാരണമാണ് നമുക്ക് ടൈഡ്സ് അനുഭവപ്പെടുന്നത്.എന്നാൽ സൂര്യൻ നൽകുന്ന ബലത്തേക്കാൾ കൂടുതലാണ് ചന്ദ്രൻ നൽകുന്നതിന്.ഇതിന്റെ കാരണം സൂര്യൻ ഭൂമിയിൽ നിന്നും ഒരുപാട് അകലെയും , എന്നാൽ ചന്ദ്രൻ വളരെ അടുത്തായത്കൊണ്ടുമാണ്.
ചന്ദ്രൻ ഭൂമിയെ അഭിമുകീകരിച്ച് നിൽക്കുമ്പോൾ , അവിടെ മാത്രമല്ല ടൈഡ്സ് അനുഭവപ്പെടുന്നത്.മറിച്ച് ഭൂമിയുടെ എതിർവശത്തും ഈ ടൈഡ് അനുഭവപ്പെടുന്നു.ചിത്രത്തിൽ നമുക്ക് അതുകാണാം.
![]() |
| Tides explained in malayalam |
ഇതിന്റെ കാരണം ഭൂമിയെ ചന്ദ്രൻ തന്റെ നേർക്ക് വലിക്കുമ്പോൾ ഭൂമിയിലെ എല്ലാ വസ്തുക്കളും ചന്ദ്രൻ വലിക്കുന്ന ഭാഗത്തേക്ക് നീങ്ങുന്നു.ഇവയിൽത്തന്നെ ,ഭൂമിയിലെ ജലസ്രോതസ്സുകൾക്കാണ് ടൈഡ് സംഭവിക്കുന്നതായി നമ്മൾ കാണുന്നത്.അതായത്, നമ്മൾ കാണുന്ന കടൽ വെള്ളം കരയിലേക്കടുക്കുന്നതും (വേലിയേറ്റം) അകലുന്നതുമായ (വേലിയിറക്കം) അവസ്ഥ.എന്നാൽ ഇത് ജലസ്രോതസ്സുകൾക്ക്മത്രമുള്ളതല്ല.ഭൂമിയിലെ എല്ലാ വസ്തുക്കൾക്കും സംഭവിക്കുന്നുണ്ട്.പക്ഷെ നമ്മൾ അറിയാത്തത്തിന്റെ കാരണം ,അവ വെള്ളം പോലെ അയവുള്ളവയല്ലാത്തത്കൊണ്ടാണ്.അതായത് ഖരാവസ്ഥയിലായതുകൊണ്ടാണ്. വെള്ളത്തിന് പെട്ടന്ന് ഒഴുകാൻ കഴിയുന്നത്കൊണ്ടുതന്നെ ചന്ദ്രന്റെ ബലം കാരണം അവയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് കാണാം. എന്നാൽ മറ്റുള്ളവ വളരെ കുറഞ്ഞ തോതിൽ മാത്രം ചലിക്കുന്നത്കൊണ്ട് നമ്മൾ അറിയുന്നില്ല എന്നുമാത്രം.
Click here to see the video
ADK Science Malayalam
ഇനി , ചന്ദ്രന്റെ ബലം കാരണം എങ്ങനെയാണ് ഭൂമിയുടെ എതിർവശത്തും വേലിയേറ്റം സംഭവിക്കുന്നത് എന്ന് നോക്കാം.
![]() |
| Tides explained in malayalam |
ഇവിടെ, ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ ചന്ദ്രന്റെ ബലം കാരണം, ചന്ദ്രൻ ഭൂമിക്ക് നേരെ വരുന്ന ഭാഗത്ത് വേലിയേറ്റം സംഭവിക്കുന്നു.അതുപോലെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഭൂമിയുടെ മുകൾ ഭാഗത്തും ചന്ദ്രന് നേരെ ആകർഷണം സംഭവിക്കുന്നു.അവിടെത്തെ ആകർഷണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഈ ചിത്രത്തിൽനിന്നും വ്യക്തമാണ്.അതുകൊണ്ടുതന്നെ ഭൂമിയുടെ മുകൾ ഭാഗത്തെ വലിവും മധ്യഭാഗത്തെ വലിവും കാരണം ഭൂമിയുടെ മുകളിൽ നിന്നും കേന്ദ്രത്തിലേക്ക് ഒരു ബലം സംഭവിക്കുന്നു. അതുപോലെ താഴെയുള്ള വലിവും മധ്യഭാഗത്തെ വലിവും കാരണം ഭൂമിക്ക് താഴെ നിന്നും കേന്ദ്രത്തിലേക്കും ഒരു ബലം വരുന്നു.ഈ ബലം കാരണം അവിടെ ഒരു മർദ്ദം സംഭവിക്കുകയും ,അത് കാരണം അവിടെയുള്ള വെള്ളം ചിത്രത്തിൽ കാണിച്ചത്പോലെ ഇരുവശങ്ങളിലേക്കും നീങ്ങുന്നു.അതുകൊണ്ട് തന്നെ ഇരുവശങ്ങളിലും വെള്ളത്തിന്റെ അളവ് കൂടുതലായിരിക്കും.അതിനാൽ അവിടെ high tide (വേലിയേറ്റം) അനുഭവപ്പെടുന്നു.കൂടാതെ മറ്റുള്ള പ്രദേശങ്ങളിൽ (ചിത്രത്തിൽ കാണിച്ചത് പ്രകാരം മുകളിലും താഴെയും) low tide (വേലിയിറക്കം) അനുഭവപ്പെടുന്നു.
![]() |
| Tides explained in malayalam |
ഒരു ലൂണാർ ഡേയിൽ (Lunar day ) ,അതായത് 24 hr 50 mins സാധാരണയായി 2 high tide ഉം 2 low tide മാണ് സംഭവിക്കുന്നത്.എന്നാൽ ചില പ്രദേശങ്ങളിൽ 1 high tide ഉം 1 low tide ഉം സംഭവിക്കുന്നുണ്ട്.ഇതിനെ ഡയെണൽ ടൈഡ് (Diurnal tide ) എന്ന് വിളിക്കുന്നു.എന്നാൽ ചില പ്രദേശങ്ങളിൽ ഒരു ദിവസം 2 high & low tide സംഭവിക്കുകയും, അതിലെ 2 high tide നും ഏകദേശം തുല്യ ഉയരമായിരിക്കും കൂടാതെ അതേ ദിവസത്തെ 2 low tide നും ഏകദേശം തുല്യ ഉയരമായിരിക്കും. ഇതിനെ സെമി ഡയെണൽ ടൈഡ് (semi diurnal tide) എന്ന് പറയുന്നു.
മൂന്നാമതായി , ഒരു ദിവസത്തെ 2 high & low tide നു വ്യത്യസ്ത ഉയരമാണെങ്കിൽ അതിനെ മിക്സഡ് സെമി ഡയെണൽ ടൈഡ (Mixed semi diurnal tide) എന്ന് വിളിക്കുന്നു,
ടൈഡ്സിനെ ബാധിക്കുന്ന മറ്റൊരുകാര്യം സൂര്യന്ററും ചന്ദ്രന്റെയും സ്ഥാനമാണ്.ഇതിന്റെ ഭാഗമായി ഏറ്റവും വലിയ ടൈഡായ സ്പ്രിങ് ടൈഡും (Spring tide) , ഏറ്റവും കുറവ് ടൈഡ് സംഭവിക്കുന്ന നീപ് ടൈഡും (Neap tide ) സംഭവിക്കുന്നത്.
സൂര്യനും, ചന്ദ്രനും, ഭൂമിയും നേർരേഖയിൽ വരുമ്പോൾ (അതായത് അമാവാസിയോ പൂര്ണചന്ദ്രനോ സംഭവിക്കുന്ന ദിനങ്ങൾ ),ചന്ദ്രന്റെയും സൂര്യന്റെയും ഒരുമിച്ചുള്ള ആകർഷണം കാരണം അന്ന് ഏറ്റവും വലിയ ടൈഡ് അനുഭവപ്പെടുന്നു (Spring tide).
![]() |
| Tides explained in malayalam |
അതുപോലെ ചന്ദ്രനും സൂര്യനും ഭൂമിയെ കേന്ദ്രമാക്കി 90 കോണിൽ വരുമ്പോൾ ,അവയുടെ ആകർഷണ ബലം പരസ്പരം ഇല്ലാതാകുന്നു.ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ ടൈഡ് അനുഭവപ്പെടുന്നു (Neap tide).
![]() |
| Tides explained in malayalam |
ഇങ്ങനെ സംഭവിക്കുന്നത്തിന് കാരണം ,ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതുകൊണ്ടാണ്.അതിനായി ഒരു മാസമാണെടുക്കുന്നത്.ഒരു മാസത്തിൽ 4 ആഴ്ചകളാണുള്ളത്.അതിനാൽ,ഓരോ ആഴ്ചയുടെ ഇടവേളയിലാണ് സ്പ്രിങ് ടൈഡും നീപ് ടൈഡും സംഭവിക്കുന്നത്.
ടൈഡ്സിനെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ദൂരം.ഭൂമി സൂര്യനുചുറ്റും കറങ്ങുമ്പോൾ ,സൂര്യനോട് അടുത്തുവരുന്ന സമയവും ,ഏറ്റവും അകലെ വരുന്ന സമയവുമുണ്ട്.ഏറ്റവും അടുത്തുവരുമ്പോൾ അതിനെ പെരിഹീലിയോൺ (Perihelion) എന്ന് പറയുന്നു.ഈ സമയം സൂര്യൻ കാരണം സംഭവിക്കുന്ന ടൈഡ് വളരെ കൂടുതലായിരിക്കും.അതുപോലെ ഏറ്റവും അകലെ നിൽക്കുമ്പോൾ അതിനെ അപ്ഹീലിയോൺ (Aphelion ) എന്ന് വിളിക്കുന്നു.ഈ സമയം ഭൂമിയിൽ സൂര്യനാലുള്ള ടൈഡ് ഏറ്റവും കുറയുന്നു.
ഇതുപോലെ ചന്ദ്രനും ഭൂമിയെ ചുറ്റുന്നതിനാൽ ,ഭൂമിയ്ക്ക് ഏറ്റവും അടുത്ത് വരുന്ന സമയവും അകലെ പോകുന്ന സമയവുമുണ്ട്.ചന്ദ്രനാലുള്ള ടൈഡ്സ് ഏറ്റവും കൂടുന്നത് ചന്ദ്രൻ ഭൂമിയോടടുക്കുമ്പോഴാണ്.അതിനെ പെരിജീ (Perigee ) എന്ന് പറയുന്നു.കൂടാതെ ഏറ്റവും കുറവ് ടൈഡ് വരുന്നത് ചന്ദ്രൻ ഭൂമിൽ നിന്ന് ഒരുപാട് അകലെയാകുമ്പോഴാണ് ,അതിനെ അപോജി (Apogee) എന്ന് വിളിക്കുന്നു.
![]() |
| Tides explained in malayalam |






1 Comments
❤️🔥
ReplyDelete