Click to read

6/recent/ticker-posts

Advertisement

Responsive Advertisement

സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ

 "ഹീരാ രത്തൻ  മനേക് "(ചുരുക്കത്തിൽ HRM എന്ന് വിളികാം.),  ഈ  പേര് നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടോ ?

ഭക്ഷണം ഇല്ലാതെ,വെളളം മാത്രം കുടിച്ച് ജീവിച്ചു എന്ന് അവകാശപ്പെട്ട ഒരു വ്യക്തിയാണ് ഇദ്ദേഹം. ഭക്ഷണത്തിന്‌ പകരം സൂര്യനെ നോക്കുകയും (Sun gazing ), സൂര്യനിൽ നിന്നും വരുന്ന ഊർജ്ജം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിക്കുകയും, അതിൽ പ്രശസ്തി നേടുകയും ചെയ്തു ഇദ്ദേഹം. വിവിധ രാജ്യങ്ങളിൽ തന്റെ ഈ കഴിവിനെപ്പറ്റി പറയുകയും,ആളുകളിലേക്ക് ഈ ഒരു കാര്യം എത്തിക്കുകയും ചെയ്തിട്ടുണ്ട്.ഭക്ഷണം ഇല്ലാതെ സൂര്യനെ മാത്രം നോക്കി ,ശരീരത്തിലേക്ക് ഭക്ഷണത്തിന്റെ ഊർജ്ജവുംകൂടി  സ്വീകരിക്കുന്ന ഈ പ്രക്രിയയെ അദ്ദേഹം ഹിരാ രത്തൻ മനേക് പ്രതിഭാസം എന്നാണ് വിളിച്ചിരുന്നത്.


 
സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ
സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ 




ഈയൊരു കാര്യത്തിന് അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡ് ലഭിക്കുകയും അതുപോലെ ,നാസയടക്കം ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെക്കുറിച്ച് മനസ്സിലാക്കുകയും അത് ഒരുപക്ഷെ ബഹിരാകാശയാത്രികർക്ക് ഭക്ഷണം ഇല്ലാതെ ബഹിരാകാശത്ത് ജീവിക്കാൻ സഹായകമാവും എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരുന്നു എന്നുള്ള കാര്യങ്ങൾ ഈയടുത്ത് ഇദ്ദേഹത്തിന്റെ മരണവാർത്തയോടൊപ്പം വിവിധ മാധ്യമങ്ങളിലൂടെ വന്നിരുന്നു.

പല ആളുകളും ഇത് ശരിയാണെന്നും ഇങ്ങനെ ഒരു കാര്യം മനുഷ്യന് ചെയ്യാൻ സാധിക്കും എന്നും കരുതിയിരിക്കുകയാണ് .ഒരു സയൻസ് ബ്ലോഗ് എന്ന നിലയിൽ ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാനും അത് നിങ്ങളിലേക്ക് എത്തിക്കാനും ഞാൻ ബാധ്യസ്ഥനാണ്.അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനുണ്ട് എന്ന് പറയപ്പെടുന്ന ഈ കഴിവിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ വസ്തുതകൾ നിങ്ങളുമായി ഈ ബ്ലോഗിലൂടെ പങ്കുവെക്കുന്നു.


വളരെ അധികം ഊർജ്ജം പുറപ്പെടുവിക്കുന്ന ഒരു നക്ഷത്ര ഗോളമാണ്  സൂര്യൻ.ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അനിവാര്യമായ ഒന്നാണിത് എന്ന് നമുക്ക് പറയാം.സൂര്യനിൽ നിന്നും വരുന്ന ഊർജ്ജം സ്വീകരിച്ച് അതിനെ മറ്റുപല രാസപ്രവർത്തനങ്ങളിലൂടെയും ഭക്ഷണമാക്കിമാറ്റാൻ ശേഷിയുള്ളവരാണ് സസ്യങ്ങൾ.ഈ പ്രക്രിയയെ നമ്മൾ പ്രകാശസംശ്ലേഷണം (Photosynthesis ) എന്ന് ചെറിയ ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ടാകും.


സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ
സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ 


എന്നാൽ നമ്മൾ മനുഷ്യർക്ക് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് ഊർജ്ജം ലഭിക്കുന്നത്.കാരണം മനുഷ്യന്റെ ശരീരത്തിന് സ്വന്തമായി ഇത്തരത്തിൽ ഭക്ഷണം ഉത്പാദിപ്പിക്കാൻ സാധിക്കില്ല.എന്നാൽ സൂര്യനിൽ നിന്നും വരുന്ന ഊർജ്ജം മനുഷ്യന് വേറെയും ഒരുപാട് ഗുണങ്ങൾ സമ്മാനിക്കുന്നുണ്ട് .ഉദാഹരണത്തിന് ,വിറ്റാമിൻ D പോലുള്ളവ നമുക്ക് സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്നുണ്ട്.
എന്നിരുന്നാലും ഇവിടെയൊന്നും നമുക്ക് സൂര്യനിൽ നിന്നും നേരിട്ട് ഊർജ്ജം സ്വീകരിച്ച് ഭക്ഷണം ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ല.അങ്ങനെ വരുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിനുള്ള ഊർജ്ജം ലഭിക്കാൻ വെള്ളവും ഭക്ഷണവും അത്യാവശ്യമാണ്.ഇതിൽ തന്നെ പോഷകാഹാരത്തിന്റെ കുറവ് മൂലം പല തരത്തിലുള്ള അസുഖങ്ങൾ വരുന്നുണ്ട്.ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.ഇപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്.
ഒരു ചെറിയ കാലയളവിൽ ഒരുപക്ഷെ നമുക്ക് വെള്ളംകുടിച്ച് മാത്രം ജീവിക്കാൻ സാധിച്ചെന്നിരിക്കാം (കുറച്ച് ദിവസങ്ങൾ ).പക്ഷെ അത് ഓരോ വ്യക്തികളിലും വ്യത്യസ്തമാണ്, എങ്കിലും അതിനും ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കുക.

ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ ഒരു കാര്യം വ്യക്തമാണ്, HRM നെ കുറിച്ച് പ്രചരിക്കുന്ന പല വാർത്തകളും തെറ്റാണ് എന്നുള്ളകാര്യം.മാത്രമല്ല ഇദ്ദേഹത്തിന്റെ ഈ ജീവിതശൈലിയെക്കുറിച്ചുള്ള സത്യാവസ്ഥ  അറിയുവാനും, അത് തന്റെ "Eat the sun" എന്ന ഡോക്യുമെന്ററിയിൽ കൂട്ടിച്ചേർക്കാനുമായി, ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ  പീറ്റർ സോർക്കറും കൂട്ടരും ചേർന്ന് HRM  നെ നിരീക്ഷിക്കാൻ തുടങ്ങി.അങ്ങനെ  സാൻഫ്രാൻസിസ്‌കോയിലെ  ഒരു റെസ്റ്റോറന്റിൽ വച്ച് HRM ഭക്ഷണം കഴിക്കുന്നത് പീറ്ററിന്റെ സഹായി കാണുകയും, അത് അദ്ദേഹത്തിന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു.എന്നാൽ ഈ കാര്യം HRM നോട് ചോദിച്ചപ്പോൾ,അദ്ദേഹം  താൻ ഭക്ഷണം കഴിച്ചില്ല എന്നും പിന്നീട് താൻ വെള്ളമാണ് കുടിച്ചത് എന്ന് പറയുകയും ചെയ്തു.എന്നാൽ പീറ്ററിന്റെ സഹായി പകർത്തിയ ഫോട്ടോ അദ്ദേഹത്തിന് മുന്നിൽ  കാണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ തട്ടിപ്പ് പുറത്തായത്.എന്നിരുന്നാലും താൻ ഭക്ഷണം കഴിച്ചിട്ടില്ല എന്നാണ് അദ്ദേഹം വീണ്ടും പറഞ്ഞുകൊണ്ടിരുന്നത്.എന്നാൽ ഈ വിഷയത്തിനുശേഷം പീറ്ററിന്‌ HRM  ക്ഷമാപണം എന്ന രീതിയിൽ ഒരു മെയിൽ അയക്കുകയും,അതിൽ  താൻ ഭക്ഷണം കഴിച്ചിരുന്നു എന്നുള്ള കാര്യം സമ്മതിക്കുകയും ചെയ്തു (ഇതിന്റെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ് ).


സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ
സൂര്യനെ ഭക്ഷണമാക്കിയ മനുഷ്യൻ 



HRM മാത്രമല്ല , ഇത്തരത്തിൽ ഭക്ഷണം കഴിക്കാതെ വായു മാത്രം ഭക്ഷിച്ച് ജീവിക്കാം എന്ന് അവകാശപ്പെടുന്നവരും ,വെള്ളം മാത്രം കുടിച്ചുകൊണ്ട് ഒരുപാട് വർഷം ജീവിക്കാമെന്നും,അല്ലെങ്കിൽ ഇവയൊന്നുമില്ലാതെ തന്നെ ഒരുപാട് കാലം ജീവിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന ഒരുപാടുപേരുണ്ട്. ഈ വിശ്വാസത്തെ ബ്രെത്തെറിയനിസം (Breatharianism) എന്ന്  വിളിക്കുന്നു.ഉപവാസം എന്നാണ് ഇത് അർത്ഥമാക്കുന്നത്.ഈ വിശ്വാസം പിന്തുടർന്ന് പട്ടിണിയും,നിര്ജ്ജലീകരണവും കാരണം മരണം വരെ സംഭവിച്ചവർ ഏറെയുണ്ട്.മറ്റുള്ള പലരും ഈ ഒരു കാര്യത്തെ മുതലെടുത്ത് പ്രശസ്തി നേടാനായി പല തട്ടിപ്പുകളും ഉപയോഗിക്കുന്നുണ്ട്.അത്തരത്തിൽ ഒന്നാണല്ലോ ഇവിടെ നമ്മൾ പറഞ്ഞ HRM ന്റെ കഥയും.

ഇതിൽ നിന്നും തന്നെ നമുക്ക് കാര്യങ്ങൾ വളരെ വ്യക്തമാണ്.
എന്നിരുന്നാലും പത്രമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ പുറത്തു വരുന്നതിനാൽ ആളുകൾ വ്യാപകമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്.
മറ്റൊരു കാര്യം, നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ വീക്ഷിക്കുന്നത് ഒരുപക്ഷെ നിങ്ങളുടെ കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമായേക്കാം എന്നുകൂടി മനസ്സിലാക്കുക.

Post a Comment

0 Comments