ഡിസീസ് എക്സ് (Disease X ) എന്ന പേരിൽ ഇപ്പോൾ ഒരുപാട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്.യഥാർത്ഥത്തിൽ എന്താണിതെന്ന് നോക്കാം.
ഭാവിയിൽ വന്നേക്കാവുന്ന വലിയൊരു പകർച്ചവ്യാധിയെയാണ് ഡിസീസ് എക്സ് എന്ന പേരുകൊണ്ട് ഉദശിക്കുന്നത്. ഡിസീസ് എക്സ് എന്നത് എന്ത് രോഗമാണെന്നോ ,അത് എന്തിലൂടെയാണ് വരുന്നതെന്നോ തുടങ്ങിയ കാര്യങ്ങൾ നമുക്ക് ഇപ്പോൾ അറിയാൻ സാധിക്കില്ല.കാരണം ഇന്ന് നമ്മൾ കോവിഡിനെ അഭിമുഖീകരിക്കുന്നത് പോലെ, ഭാവിയിൽ നമ്മൾ നേരിട്ടേക്കാവുന്ന വലിയൊരു പകർച്ചവ്യാധിയാണ് ഡിസീസ് എക്സ്. ഇതിൻറെ വ്യാപനം തടയാനും, അതിനു വേണ്ട നടപടികൾ ഇപ്പോൾ തന്നെ എടുത്തു തുടങ്ങുക എന്നതുമാണ് ഇതിൻറെ പിന്നിലെ ഉദ്ദേശ്യം.ഒരു പകർച്ചവ്യാധി വന്നാൽ അതിന്റെ വ്യാപനം കുറയ്ക്കുന്നതിനും ,പെട്ടെന്നു വാക്സിൻ കണ്ടുപിടിക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് കരുതുന്നത്. 2018 ഫെബ്രുവരിയിൽ തന്നെ WHO (World Health Organization -ലോകാരോഗ്യ സംഘടന ) യുടെ ബ്ലൂ പ്രിൻറ് മുൻഗണന രോഗങ്ങളുടെ ഷോർട്ട് ലിസ്റ്റിൽ ഡിസീസ് എക്സ് എന്ന പേരും ചേർത്തിരുന്നു.ഈ പേര് പോലെത്തന്നെ പ്രശസ്തമായ മറ്റൊന്നാണ് പത്തൊജൻ എക്സും (Pathogen X ).ഡിസീസ് എക്സ് വരാൻ കാരണമാകുന്ന രോഗാണുവിനെയാണ് പത്തോജൻ എക്സ് എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. രോഗത്തിൻറെയും രോഗാണുവിന്റെയും പേര് X എന്ന് പറയാൻ കാരണം നമുക്ക് അറിയാത്ത രോഗവും, അതിന് കാരണമാകുന്ന രോഗാണുവുമായത്കൊണ്ടാണ്. താൽക്കാലികമായി നൽകിയ പേരാണിത് .യഥാർത്ഥ പേര് ഭാവിയിൽ വന്നേക്കാവുന്ന വ്യാധിക്കനുസരിച്ച് നൽകിയേക്കും.
![]() |
| What is Disease-X ? |
ഈ വ്യാധി മൃഗങ്ങളിലൂടെയായിരിക്കും ഉത്ഭവിക്കുക ,അല്ലെങ്കിൽ ഒരു ജൈവായുധമായി (Bio weapon ) വന്നേക്കാം, എന്നിങ്ങനെയാണ് ഇതിൻറെ ഉത്ഭവത്തെക്കുറിച്ച് ഊഹിക്കുന്നത്. ഒരു വിഭാഗക്കാർ പറയുന്നത് ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ ഡിസീസ് എസ്സ്ആയി പരിഗണിക്കാമെന്നാണ്. എന്തായാലും ഒരു പ്രത്യേക രോഗത്തെ ഇപ്പോൾ ഡിസീസ് എക്സ് ചൂണ്ടിക്കാണിക്കുന്നില്ല .അതുകൊണ്ടുതന്നെ
ഭാവിയിൽ കോവിഡിനെക്കാൾ വലിയൊരു പകർച്ചവ്യാധി വന്നേക്കാമെന്നുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല. ഇതിനെ മുൻനിർത്തിയുള്ള പഠനങ്ങളാണ് ഡിസീസ് എക്സിനു പിന്നിൽ നടന്നുകൊണ്ടിരിക്കുന്നത്.
What is Disease-X ?

2 Comments
❤️❤️❤️
ReplyDelete💗
Delete