യഥാർത്ഥത്തിൽ ഷിഗെല്ല എന്നുപറയുന്നത് ഒരു ബാക്ടീരിയയാണ്.ആ ബാക്ടീരിയ മൂലമുണ്ടാവുന്ന അണുബാധയാണ് ഷിഗെലോസിസ്.ഈ അണു ബാധിക്കുന്നത് കുടലിലാണ്.പ്രധാനമായും വയറിളക്കമാണ് ഇതിൻറെ ലക്ഷണം.രക്തം കലർന്ന മലവിസർജ്ജനമാണ് ഇതിനെ സാധാരണ വയറിളക്കത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത്.ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ചടുത്തോളം ഈ അണുബാധ ഉണ്ടായാൽ 5 മുതൽ 7 വരെയാണ് നീണ്ടുനിൽക്കുക.എന്നാൽ മലവിസർജ്ജനം സാധാരണഗതിയിലാവാൻ ആഴ്ചകളോ മാസങ്ങളോ വന്നേക്കാം.ആരോഗ്യം കുറഞ്ഞ ആളുകൾ വളരെയധികം ശ്രദ്ധിക്കണം.ചെറിയ കുട്ടികളിലാണ് ഈ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് പറയുന്നു.എങ്കിലും ഇവരിൽ നിന്ന് മുതിർന്ന ആളുകളിലേക്കും പകരാം.
അശ്രദ്ധമായ ഇടപെടലുകൾമൂലം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.
![]() |
Shigella - Symptoms , causes ,prevention and treatment |
ലക്ഷണങ്ങൾ
പനി , ചർദ്ദി , വയറിളക്കം , വയറുവേദന
3 ദിവസത്തിന് ശേഷവും വയറിളക്കം മാറാതാവുകയും രക്തം കലർന്ന മലവിസർജ്ജനം ഉണ്ടാവുകയുമാണെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
പകരുന്നതെങ്ങനെ ?
ഡയപ്പർ മാറ്റുന്നതിലൂടെ കുട്ടിയുടെ മലം മുതിർന്ന ആളുടെ കയ്യിലാകുന്നു .ഇതിൽ അണുബാധയുണ്ടെങ്കിൽ, അയാൾ കൈകൾ കൃത്യമായ രീതിയിൽ ശുചിയാക്കാതിരുന്നാൽ ഈ അണുബാധ അയാൾക്കും അതുവഴി മറ്റുള്ളവരിലേക്കും പകരാൻ ഇടയാകും.
അണുബാധയുള്ള ആൾ കഴിക്കുന്ന ഭക്ഷണം മറ്റൊരാൾ പങ്കിട്ടുകഴിച്ചാലും അസുഖം വരും .
അണുബാധയുള്ള ആളുമായുള്ള ലൈംഗികബന്ധത്തിലൂടെയും ഇവ പകരും
എങ്ങനെ തടയാം ?
20 സെക്കന്റെങ്കിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
പുറത്തുപോകുമ്പോൾ സാനിറ്റൈസർ കരുതുക (സാനിറ്റൈസറിലെ ആൽക്കഹോളിക് കണ്ടൻറ് 60 % ത്തിൽ കൂടുതലാകുന്നത് ഗുണം ചെയ്യും).
വയറിളക്കമുണ്ടെങ്കിൽ മറ്റൊരാളുമായുള്ള ബന്ധം കഴിവതും കുറയ്ക്കുക .
വൃത്തിഹീനമായ തോട് , പുഴ എന്നിവയിലെ ജലം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വയറിളക്കമോ അല്ലെങ്കിൽ വയറിളക്കം മാറി കൂടുതൽ ദിവസമോ ആവാത്ത വ്യക്തികളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
ഉപയോഗിച്ച് കഴിഞ്ഞ ഡയപ്പർ ശരിയായ രീതിയിൽ നശിപ്പിക്കുക.
ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവയ്ക്കുന്നതിലൂടെ ഈച്ചപോലുള്ളവയിൽ നിന്ന് രോഗം പകരുന്നതും തടയാം.
![]() |
Shigella - Symptoms , causes ,prevention and treatment |
ചികിത്സ
നന്നായി വെള്ളം കുടിക്കുക
വയറിളക്കം മൂലം സംഭവിക്കുന്ന നിർജലീകരണം തടഞ്ഞു ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് പ്രധാന ചികിത്സ.
കഠിനമായ അണുബാധ സംഭവിച്ചാൽ ആന്റിബയോട്ടിക്കുകളും നൽകുന്നു .
ഷിഗെല്ലോസിസ്നെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റി ശുചിത്വം പാലിച്ച് ഇതിനെ അതിജീവിക്കാം.
Shigella - Symptoms , causes ,prevention and treatment
Have you heard about Tardigrades?
3 Comments
Thanks for the information 🥰😍😍
ReplyDeleteThanks for the info.... really suitable writing for current senario 💯
ReplyDeletetnq
Delete