Click to read

6/recent/ticker-posts

Advertisement

Responsive Advertisement

Have you heard about Tardigrades?

 ടാർഡിഗ്രേഡുകൾ എന്ന് കേട്ടിട്ടുണ്ടോ ? 

ജലക്കരടി(Water bear ) എന്നും ഇവയ്ക്ക് 

വിളിപ്പേരുണ്ട് . 1.5 മില്ലിമീറ്ററോ അതിൽ കുറവോ മാത്രം വലിപ്പമുള്ള ഇവ

 നിസ്സാരക്കാരല്ല. നമ്മൾ മനുഷ്യർക്ക് നമ്മുടെ ചുറ്റുപാടുമുള്ള 

കാലാവസ്ഥയിൽ

 നിന്ന് വ്യത്യസ്തമായ ഒരു കാലാവസ്ഥയിലേക് മാറിയാൽ ചെറുത്തുനിൽക്കാൻ

 കഴിയണമെന്നില്ല. പ്രത്യേകിച്ച് അതിശക്തമായ ചൂടോ,തണുപ്പോ അല്ലെങ്കിൽ

 മർദ്ദം കൂടിയ അവസ്ഥയോ ആണെങ്കിൽ അതിനെ തരണം ചെയ്ത് നമുക്ക്

അനുയോജ്യമായ ഒരു ചുറ്റുപാട് നിർമിക്കാൻ പറ്റിയ ഉപകാരണങ്ങളില്ലെങ്കിൽ  

അവിടെ മരണം ഉറപ്പാണ് . ചില ജീവികൾക്ക് കാലാവസ്ഥക്ക്

അനുയോജ്യമായ  ശരീര താപനില ക്രമീകരിക്കാനുള്ള കഴിവുണ്ട്. എന്നാൽ

അതിനും ഒരു പരിധിയുണ്ട് .അവിടെയാണ് നമ്മുടെ 

ടാർഡിഗ്രേഡുകളുടെ  ഹീറോയിസം ! ഇവയ്ക്ക് കൂടിയതും കുറഞ്ഞതുമായ

 താപനിലയിലും കടുത്ത മർദ്ദത്തിലും മറ്റുജീവികളേക്കാൾ ചെറുത്ത്നിൽപ്പ് 

കൂടുതലാണ് .ഏകദേശം 0 മുതൽ 100 ഡിഗ്രി സെൽഷ്യസ് വരെയുള്ള 

 താപനിലയിലും ആഴക്കടലിൻറെ കടുത്ത മർദ്ദത്തിലും  എന്തിന് 

,ബഹിരാകാശത്ത് വരെ ഇക്കൂട്ടർക്ക് സുഖമായി ജീവിക്കാം .അവിടെയാണ്

 മറ്റൊരു പ്രശ്നം കടന്നുവരുന്നത് ,ബഹിരാകാശമെന്നു പറയുമ്പോൾ ഒരുപാട് 

വികിരണങ്ങൾ  (Radiations ) വരുന്ന മേഖലയാണ് . ചിലത് ക്യാൻസർ പോലുള്ള 

മാരകമായ  രോഗങ്ങൾക്ക് വരെ വഴിയൊരുക്കുന്നവയാണ് . എന്നാൽ ഈ 

വികിരണങ്ങളൊന്നും നമ്മുടെ കുഞ്ഞൻ ജലക്കരടിക്ക് ബാധിക്കില്ല. ഇതിൻറെ 

കാരണം എന്താണെന്ന് ടോക്കിയോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ടീം 

കണ്ടെത്തിയിരിക്കുന്നു .'ഡിസപ്' (Disup - Damage Suppressor ) എന്ന ഒരു 

പ്രോട്ടീനാണ് ഇത്തരം വികിരണങ്ങൾ ഇവയുടെ ഡി.എൻ.എ യെ 

ബാധിക്കാതെ സംരക്ഷിക്കുന്നത്. ടോക്കിയോ യൂണിവേഴ്സിറ്റിയുടെ 

തുടർന്നുള്ള പഠനത്തിൽ , മനുഷ്യൻറെ കിഡ്നിയിലെ ചില കോശങ്ങളെ 

ജനറ്റിക് എഞ്ചിനീയറിംഗ് വഴി  ഈ പ്രോട്ടീനുണ്ടാക്കാൻ പഠിപ്പിച്ചു.

ഇങ്ങനെ ഉണ്ടാക്കിയെടുത്ത കോശങ്ങൾക്ക് മറ്റു കോശങ്ങളെക്കാൾ 50 %  X-rays 

നെ തടഞ്ഞുനിർത്താൻ കഴിയുമെന്ന് തെളിയിച്ചു. ഈ കണ്ടുപിടിത്തം 

ശാസ്ത്രലോകത്തിന് വലിയൊരു മുതൽകൂട്ടാണ് . ഒരു പക്ഷെ ബഹിരാകാശ 

മേഖലയിലെ തുടർന്നുള്ള മനുഷ്യൻറെ യാത്രയിൽ വികിരണങ്ങളെ 

തടയാനുള്ള വിദ്യ ഉടലെടുക്കുവാനും ഇവ സഹായിച്ചേക്കും.


Have you heard about Tardigrades?
Have you heard about Tardigrades?



ഇവയുടെ മറ്റൊരു പ്രത്യേകതയാണ് ക്രിപ്റ്റോബയോസിസ് (Cryptobiosis ). 

അതായത് ജലമില്ലാത്ത അവസ്ഥയിലോ അല്ലെങ്കിൽ  അതുപോലുള്ള 

പ്രതികൂല സാഹചര്യങ്ങളിൽ ഇവ ശരീരത്തിൻറെ പ്രവർത്തനം 

താൽക്കാലികമായി നിർത്തിവെക്കുകയും,ശരീരം ഒരു പന്തിൻറെ 

ആകൃതിയിലാവുകയും ചെയ്യുന്നു. പിന്നീട് അനുകൂല സാഹചര്യമായാൽ 

പഴയതുപോലാവുകയും ചെയ്യുന്നു .

    ടാർഡിഗ്രേഡുകൾ കാണപ്പെടുന്നത് പൂപ്പൽപോലുള്ള സ്ഥലങ്ങളിൽ 

തങ്ങിനിൽക്കുന്ന ജലത്തിലും ,ശുദ്ധജലത്തിലും ,കടലിലുമൊക്കെയാണ്.

പൂപ്പലിൽ കാണുന്നത്കൊണ്ട് അവയെ പൂപ്പൽ പന്നിക്കുട്ടി (Moss piglet ) എന്നും 

വിളിക്കുന്നു. 

മനുഷ്യശരീരത്തിൽ പ്രവേശിച്ചിട്ടും മനുഷ്യന് ദോഷകരമായി ഒന്നുംതന്നെ 

സംഭവിക്കുന്നില്ല  എന്ന് കണ്ടെത്തിയതോടെ ഇവ നമുക്ക് 

അപകടകാരികളല്ല എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം

 എത്തിച്ചേർന്നിരിക്കുന്നത് .




Have you heard about Tardigrades? 



Post a Comment

1 Comments