ഈ വരുന്ന ആഴ്ച ,അതായത് 2021 മാർച്ച് 21 നു ഭൂമിയ്ക്ക് ഭീഷണിയായി ഒരു ഉൽക്ക വരുന്നു എന്നുള്ള വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടാവും.അത് സത്യമാണോ ? എന്താണ് അതിനുപിന്നിലെ സത്യം എന്ന് നോക്കാം.
![]() |
2021 March 21 ഭൂമിയ്ക്ക് ഭീഷണിയായി ഒരു ഉൽക്ക വരുന്നു |
Click here to watch the video
ഭൂമിയ്ക്ക് ഭീഷണിയായി വരുന്ന വസ്തുക്കളെ Potentially Hazardous Objects (PHO ) എന്ന് പറയും.എന്ന് വച്ചാൽ ,ഇത്തരം വസ്തുക്കൾ ഭൂമിയിൽ നിന്നും 7.5 മില്യൺ കിലോമീറ്ററും (അല്ലെങ്കിൽ അതിനകത്ത് വരുന്ന ദൂരം ) കൂടാതെ 140 മീറ്ററിന് മുകളിൽ വലിപ്പവും വരുന്നവയാണ്.ഇത്തരം വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത 100% വരെയാണ്.സാധ്യതകൾ അവയുടെ ദൂരത്തിനും വലിപ്പത്തിനും കൂടാതെ മറ്റു ചില കാര്യങ്ങളും കൂടെ പരിഗണിച്ചാണ് മനസ്സിലാക്കുന്നത്.
ഭൂമിയ്ക്ക് ഭീഷണിയായി വരുന്ന വസ്തുക്കളെ Potentially Hazardous Objects (PHO ) എന്ന് പറയും.എന്ന് വച്ചാൽ ,ഇത്തരം വസ്തുക്കൾ ഭൂമിയിൽ നിന്നും 7.5 മില്യൺ കിലോമീറ്ററും (അല്ലെങ്കിൽ അതിനകത്ത് വരുന്ന ദൂരം ) കൂടാതെ 140 മീറ്ററിന് മുകളിൽ വലിപ്പവും വരുന്നവയാണ്.ഇത്തരം വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത 100% വരെയാണ്.സാധ്യതകൾ അവയുടെ ദൂരത്തിനും വലിപ്പത്തിനും കൂടാതെ മറ്റു ചില കാര്യങ്ങളും കൂടെ പരിഗണിച്ചാണ് മനസ്സിലാക്കുന്നത്.
2021 മാർച്ച് 21 നു ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹം (ഉൽക്കയെക്കാൾ വലിപ്പമുള്ളതുകൊണ്ട് ഛിന്നഗ്രഹം എന്ന് പറയാം ) ,ഭൂമിയ്ക്ക് അപകടകരമായ മേഖലയിൽ വരുന്നതാണ്.അതായത് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണിയാണ്.കാരണം ഇതിന്റെ വലിപ്പം എന്ന് പറയുന്നത് ഏകദേശം 400 മുതൽ 600 മീറ്റർ വരെയാണ്.മാത്രമല്ല ഭൂമിയിൽ നിന്നും ഏകദേശം 2 മില്യൺ കിലോമീറ്ററാണ് ഇതിന്റെ ദൂരം വരുന്നത്.അതുകൊണ്ട് തന്നെയാണ് ഈ ഛിന്നഗ്രഹത്തെ ഭൂമിയ്ക്ക് ഭീഷണിയായി വരുന്ന വസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
എന്നാൽ ഇപ്പോൾ നമ്മൾ പേടിക്കേണ്ട ആവശ്യമില്ല.കാരണം ,ഈ പ്രാവശ്യം ഇത് ഭൂമിയിലേക്ക് പതിക്കുന്നില്ല , ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുന്നതേയുള്ളു. 8 ഇഞ്ച് ഒബ്ജക്റ്റീവ് ലെന്സ് വരുന്ന ടെലെസ്കോപ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാവുന്നതാണ്. സെക്കൻഡിൽ 34 കിലോമീറ്റര് വേഗത്തിൽ പോകുന്നതുകൊണ്ട്തന്നെ ഇതിന്റെ ചലനങ്ങളും ടെലെസ്കോപ്പിലൂടെ നിരീക്ഷിക്കാൻ സാധിക്കും.
2001 FO 32 എന്നാണ് വരാനിരിക്കുന്ന ഈ ചിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. വരാനിരിക്കുന്ന 100 വര്ഷത്തിനിടയ്ക്ക് ഭൂമിയിലേക്ക് പതിക്കുന്ന വിധത്തിൽ , ഇതുപോലുള്ള ചിന്നഗ്രഹമോ അല്ലെങ്കിൽ വളരെയധികം വലിപ്പമുള്ള ഉൽക്കയോ ഒന്നുംതന്നെയില്ല.എന്നാൽ ഒരു പക്ഷെ 100 വർഷത്തിന് ശേഷം ഇത്തരം വസ്തുക്കൾ കടന്നുവന്നേക്കാം .അപ്പോഴേക്കും നമ്മൾ മനുഷ്യർ ഇന്നുള്ളതിനേക്കാൾ കൂടുതലായി ശാസ്ത്രസാങ്കേതിക മേഖലയിൽ കഴിവുള്ളവരാകും.അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കളെ നശിപ്പിക്കാനോ അല്ലെങ്കിൽ ദിശാമാറ്റാനോ അന്ന് നമുക്ക് സാധിക്കും.ഇപ്പോൾത്തന്നെ നമ്മുടെ പ്രതിരോധ മേഖല ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുകയും,അതിനെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ ഒരു 100 -150 വര്ഷമാകുമ്പോഴേക്കും നമ്മൾ കൂടുതൽ ശക്തരാവും എന്നുള്ള കാര്യം ഉറപ്പാണ്.
മറ്റൊരു കാര്യം എന്നത്,2013 ൽ റഷ്യയിലെ ചെല്യാബിൻസ് എന്ന സ്ഥലത്തും 1908 ൽ തുംഗസ്‌ക എന്ന സ്ഥലത്തും നടന്ന സംഭവങ്ങളാണ്.അതായത് ഈ പറഞ്ഞ രണ്ടു സ്ഥലങ്ങളിലും ഉൽക്ക പതിച്ചിരുന്നു. ചെല്യാബിൻസിൽ 7000ത്തോളം കെട്ടിടങ്ങൾ തകരുകയും 1200ഓളം ആളുകൾക്ക് അപകടവും സംഭവിച്ചിരുന്നു.എന്നാൽ മരണങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ലായിരുന്നു.ഇനിയും ഇത്തരം സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ വേണ്ടി Near Earth Objects (അതായത് ഉൽക്ക,ചിന്നഗ്രഹങ്ങൾ തുടങ്ങിയവ) നെ കുറിച്ച് പഠിക്കുകയും അവയെ ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്.നമുക്കും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ കാണാൻ സാധിക്കും. അതിനായി near earth objects എന്നു സെർച്ച് ചെയ്താൽ മാത്രം മതി.നാസയുടെ കീഴിലാണ് ഈ സൈറ്റ് പ്രവർത്തിക്കുന്നത്.
വിഡിയോ കാണാം
0 Comments