Click to read

6/recent/ticker-posts

Advertisement

Responsive Advertisement

The sun is waiting to swallow the earth

 ഭൂമിയുടെ അവസാനവും എങ്ങനെയായിരിക്കും എന്ന്  ചിന്തിച്ചിട്ടുണ്ടോ? അതിന് ഒരുപാട് വഴികളുണ്ട്.ഒരുപക്ഷെ വലിയ ഉൽക്കാപതനം സംഭവിച്ചേക്കാം,അല്ലെങ്കിൽ അന്യഗ്രഹ ജീവികളുണ്ടെങ്കിൽ അവയുടെ ആക്രമണംമൂലം, അതുമല്ലെങ്കിൽ നമ്മൾ മനുഷ്യരുടെ അനാസ്ഥമൂലം അങ്ങനെ ഒരുപാട് സാധ്യതകളുണ്ട്.
ഒരുപക്ഷെ ഇവയൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഭൂമി നശിക്കാതിരിക്കുമോ?

The sun is waiting to swallow the earth
The sun is waiting to swallow the earth



ഒരിക്കലുമില്ല.കാരണം ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതുതന്നെ നമ്മുടെ സ്വന്തം നക്ഷത്രം 'സൂര്യൻ' കാരണമാണ്. സൂര്യനില്ലാതായാൽ ഭൂമിയിലെ ജീവനും നശിക്കും.സൂര്യൻ കാരണം ഭൂമി എന്ന ഗ്രഹം തന്നെ ഇല്ലാതാവുന്ന ഒരു അവസ്ഥയുണ്ട്.അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.
എന്നാൽ അത് മനസ്സിലാക്കാൻ ഒരു നക്ഷത്രത്തിന്റെ ജനനത്തെയും മരണത്തെയുംക്കുറിച്ച് ചെറിയൊരു ധാരണയെങ്കിലും വേണം.നമ്മൾ സ്കൂളിൽ ഇതിനെക്കുറിച്ച് പഠിച്ചിട്ടുണ്ടാകും .എന്നാൽ അത് മനസ്സിലാകാത്തവർക്കുവേണ്ടി ലളിതമായി പറഞ്ഞുതരാം.

നെബുലകളിലാണ് (Nebula) ഒരു നക്ഷത്രം ജനിക്കുന്നത്. നെബുല എന്നാൽ ധാരാളം വാതകങ്ങളും മറ്റു പൊടിപടലങ്ങളുംചേർന്ന ഒരു വലിയ മേഘപടലമാണ്.ഗുരുത്വആകര്ഷണംമൂലം നെബുലയിലെ ചില  പൊടിപടലങ്ങളും വാതകങ്ങളും തമ്മിൽ അടുത്തെത്തുകയും,പിന്നീട് പിണ്ഡം (Mass) കൂടുന്നതിനനുസരിച്ച് ഗുരുത്വആകര്ഷണവും കൂടുന്നു.ഇങ്ങനെ വലിയപിണ്ഡമാവുകയും ഇവിടെ താപവും മർദ്ദവും കാരണം ഈ പിണ്ഡം കത്താനാരംഭിക്കുന്നു.അത് ന്യൂക്ലിയാർ ഫ്യൂഷൻ എന്ന പ്രതിഭാസത്തിലേക്ക് മാറുന്നു.ന്യൂക്ലിയാർ ഫ്യൂഷൻ എന്നുവച്ചാൽ ചെറിയ മൂലകങ്ങൾ കൂടിച്ചേർന്നു വലിയ മൂലകങ്ങളുണ്ടാകുന്നു.സൂര്യനിലും അതുപോലെ സൂര്യന്റെ അത്രത്തോളം പിണ്ഡമുള്ള നക്ഷത്രങ്ങളിലും ഹൈഡ്രജനുകൾ കൂടിച്ചേർന്നു ഹീലിയം ആകുന്ന പ്രവർത്തനമാണ് നടക്കുന്നത്.എന്നാൽ വളരെ ചെറിയ അളവിൽ ഓക്സിജൻ പോലുള്ള വലിയ മൂലകങ്ങളുമുണ്ടാകുന്നുണ്ട്. സൂര്യനെക്കാൾ ഒരുപാട് മടങ്ങ് പിണ്ഡമുള്ള നക്ഷത്രങ്ങളിൽ വലിയ മൂലകങ്ങൾ ധാരാളമുണ്ടാകുന്നുണ്ട്.
ന്യൂക്ലിയാർ ഫ്യൂഷൻ കോടിക്കണക്കിനു വർഷങ്ങളോളം സംഭവിക്കുന്നു.ഒരു നക്ഷത്രത്തിന്റെ പിണ്ഡം മനസ്സിലാക്കാൻ സാധിച്ചാൽ , ആ നക്ഷത്രത്തിന്റെ അവസാനം എപ്പോഴാണെന്നും, എങ്ങനെയാണെന്നും കണ്ടുപിടിക്കാൻ സാധിക്കും.
അങ്ങനെ ഇന്ധനം (Fuel) കഴിയാറായ നക്ഷത്രം പതിയെ മരണത്തിലേക്ക് കടക്കുന്നു.അതെങ്ങനെയെന്ന് നോക്കാം.
ഇന്ധനം കത്തിത്തീരുന്നത്  നക്ഷത്രത്തിന്റെ വലിപ്പം ഒരുപാട് വർധിപ്പിക്കുന്നതിന് കാരണമാകുന്നു.ഈ അവസ്ഥയ്ക്കുപറയുന്ന പേരാണ് റെഡ് ജയന്റ് (Red Giant). റെഡ് ജയന്റിന് ശേഷം നക്ഷത്രങ്ങൾ രണ്ടവസ്ഥയിലേക്കാണ് നീങ്ങുന്നത്.
അതായത് സൂര്യന്റെ പിണ്ഡതിനോടടുത്ത് വരുന്ന നക്ഷത്രങ്ങൾ റെഡ് ജയന്റ് എന്ന അവസ്ഥയിൽ നിന്നും വെള്ളക്കുള്ളൻ (White dwarf) എന്ന അവസ്ഥയിലേക്ക് മാറുന്നു.ഇവ വളരെ ചെറിയ രൂപമാണ്.കാരണം നക്ഷത്രത്തിന്റെ പിണ്ഡം  കാരണം വലിയ ഗുരുത്വആകര്ഷണമുണ്ടാകുന്നു. ഇതുകാരണമാണ് നക്ഷത്രം ചുരുങ്ങുന്നത്.
ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.

ഊതി വീർപ്പിക്കാവുന്ന ഒരു ബലൂൺ സങ്കൽപ്പിക്കുക.ആ ബലൂണിലേക്ക് നമ്മൾ ഊതുന്നു എന്നത് ന്യൂക്ലിയാർ ഫ്യൂഷൻ ആയി കരുതുക. എന്നാൽ നമ്മൾ ഊതുന്നതനുസരിച്ച് ബലൂണിന്റെ ഇലാസ്റ്റിക് കവചം ബലൂണിനെ ചുരുക്കാൻ  ശ്രമിക്കുന്നു.അതിനെ നക്ഷത്രത്തിന്റെ ഗുരുത്വആകര്ഷണബലമായി സങ്കൽപ്പിക്കുക.അങ്ങനെ നമ്മുടെ ബലൂൺ ഊതി വീർക്കപ്പെട്ട അവസ്ഥയിൽ നിൽക്കുന്നു എന്ന് സങ്കൽപ്പിക്കുക.ഈ അവസ്ഥയാണ് നക്ഷത്രം കത്തിജ്വലിക്കുമ്പോൾ സംഭവിക്കുന്നത്.അതയായത് ബലൂൺ ചുരുങ്ങാൻ ശ്രമിക്കുമ്പോൾ അതിലെ വായു അതിനെ തടയുന്നു.അതുകൊണ്ടാണ് ബലൂൺ നിശ്ചലമായ (Equilibrium) അവസ്ഥയിൽ നിൽക്കുന്നത്.അതുപോലെതന്നെ നക്ഷത്രത്തിന്റെ ഗുരുത്വബലംമൂലം അത് ചുരുങ്ങാൻ ശ്രമിക്കുമ്പോൾ, ന്യൂക്ലിയാർ ഫ്യൂഷൻ നടക്കുന്നതിനാൽ അത് എതിർക്കപ്പെടുന്നു.അതുകൊണ്ടാണ് നക്ഷത്രം ഒരുപാട് വര്ഷം വലിയ മാറ്റങ്ങളില്ലാതെ തുടരുന്നത്.എന്നാൽ നമ്മൾ ബലൂണിലെ വായു പുറന്തള്ളിയാലോ ? ഇലാസ്റ്റിക് ബലൂണിനെ ചുരുക്കുന്നു.അതുപോലെ ന്യൂക്ലിയാർ ഫ്യൂഷൻ നിലച്ചാൽ ഗുരുത്വബലം കാരണം നക്ഷത്രം ചുരുങ്ങുന്നു.

ഇനി മറ്റൊരവസ്ഥ നോക്കാം.റെഡ് ജയന്റിന് ശേഷം ഒരു വലിയ പൊട്ടിത്തെറി (Supernova) സംഭവിക്കുന്ന നക്ഷത്രങ്ങളാണ് ഈ വിഭാഗത്തിൽ.ഇതിനായി, ആ നക്ഷത്രത്തിന് സൂര്യനെക്കാൾ പത്തിരട്ടിയോളം പിണ്ഡം ആവശ്യമാണ് (ചന്ദ്രശേഖർ ലിമിറ്റിനു മുകളിൽ വരുന്നവ). സൂപ്പർ നോവ എന്ന ഈ പ്രതിഭാസത്തിനുശേഷം ആ നക്ഷത്രം ഒന്നെങ്കിൽ ഒരു തമോദ്വാരമോ  (ബ്ലാക്ക് ഹോൾ -Black hole ) അല്ലെങ്കിൽ ന്യൂട്രോൺ നക്ഷത്രമോ (Neutron star) ആയിത്തീരുന്നു.ഇവയുടെ ഗുരുത്വആകര്ഷണബലം മറ്റുള്ളവയെക്കാൾ വളരെ വലുതാണ്.
ഇങ്ങനെയാണ് സാധാരണയായി ഒരു നക്ഷത്രത്തിന്റെ ജനനവും മരണവും സംഭവിക്കുന്നത്.ഇതുകൂടാതെ വേറെയും ചില നക്ഷത്രാവസ്ഥകളുണ്ട്.എന്നാൽ അടിസ്ഥാനപരമായി കാര്യങ്ങൾ  മനസ്സിലാക്കാൻ ഇവതന്നെ ധാരാളമാണ്.

ഇനി നമുക്ക് ഭൂമിയെ വിഴുങ്ങാൻ പോകുന്ന സൂര്യനെക്കുറിച്ച് നോക്കാം.റെഡ് ജയന്റ് എന്ന അവസ്ഥയ്ക്കുശേഷം സൂര്യനും വെള്ളക്കുള്ളനായാണ് മാറുന്നത്.എന്നാൽ റെഡ് ജയന്റിൽ നക്ഷത്രങ്ങൾ വളരെയധികം വലിപ്പം വെക്കുമെന്ന് നമ്മൾ മനസ്സിലാക്കി.അതെത്രത്തോളം വരുമെന്നുള്ളത് ഓരോ നക്ഷത്രത്തിനനുസരിച്ചിരിക്കും.നമ്മുടെ സൂര്യൻ റെഡ് ജയന്റ് ആയാൽ ബുധൻ (Mercury), ശുക്രൻ (Venus), ഭൂമി (Earth), ഇവയെ വിഴുങ്ങാനുള്ള അത്രയും വലിപ്പമുണ്ടാകുമെന്നു പഠനങ്ങൾ പറയുന്നു.
ഇതെപ്പോൾ സംഭവിക്കും എന്നുവച്ചാൽ , നമ്മുടെ സൂര്യന് 10 ബില്യൺ വർഷമാണ് ആയുസ്സുള്ളത്.ഇപ്പോൾ ഏകദേശം 5 ബില്യൺ വർഷങ്ങൾ കഴിഞ്ഞു.അതായത് ഇനിയും 5 ബില്യൺ വര്ഷം കഴിഞ്ഞാൽ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.

(1 Billion year  = 100 കോടി വര്ഷം )


The sun is waiting to swallow the earth

Watch full video




Post a Comment

0 Comments