Click to read

6/recent/ticker-posts

Advertisement

Responsive Advertisement

India moving towards the Sun - ആദിത്യ -L1

സൂര്യനെ ചുറ്റിപ്പറ്റിയുള്ള നിരവധി പ്രോജക്റ്റുകൾ പല സ്പേസ് കമ്പനികളും

 നടത്തിവരുന്നുണ്ട് .അതിലൊന്നാണ് ഈയിടെ സൂര്യൻറെ ഏറ്റവും

 അടുത്തേക്കായി വിക്ഷേപിച്ച നാസയുടെ ഉപഗ്രഹമായ പാർക്കർ സോളാർ 

പ്രോബ് (Parker Solar Probe ).ഏകദേശം 6.1 മില്യൺ കിലോമീറ്ററാണ് സൂര്യൻറെ

ഉപരിതലവും ഈ ഉപഗ്രഹവും തമ്മിലുള്ള ഏറ്റവും ചെറിയ 

ദൂരം.ആദ്യമായാണ് ഒരു മനുഷ്യനിർമിത ഉപഗ്രഹം ഇത്രത്തോളം സൂര്യൻറെ 

അടുത്തെത്തുന്നത്.

India moving towards the Sun
India moving towards the Sun



'ആദിത്യ -L1' (Aditya -L1 ) എന്ന പ്രോജക്റ്റുമായി ഇന്ത്യയുടെ 

ഐ.എസ്.ആർ.ഒ യും  (ISRO ) സൂര്യനിലേക്ക്  കുതിച്ചുയരുകയാണ്.

ശ്രീഹരിക്കോട്ടയിൽ നിന്നും പി.എസ്‌.എൽ.വി -X L (PSLV -X L) ലാണ് 

വിക്ഷേപണമെന്ന് ഐ.എസ്.ആർ.ഒ  പറയുന്നു .

എന്തുകൊണ്ടാണ് ആദിത്യ എന്ന പേരിൻറെ കൂടെ  L 1 എന്ന് എഴുതിയത് ?

കാരണം ഇത്രേയുള്ളൂ , സൂര്യൻറെയും ഭൂമിയുടെയും ഇടയിലുള്ള ലഗ്രാൻജ് 

പോയിന്റുകളിലെ (Lagrange points ), ലഗ്രാൻജ് പോയിൻറ് 1 (Lagrange point1 )നെ 

ചുറ്റുന്ന ഹാലോ ഓർബിറ്റ് (Halo orbit ) ൽ  നിന്നാണ് ഈ പേടകം സൂര്യനെ 

നിരീക്ഷിക്കുന്നത്.ഇവിടെയാകുമ്പോൾ ഗ്രഹണം പോലുള്ള സമയങ്ങളിൽ 

പോലും സൂര്യനെ മറയാതെ നിന്നുകൊണ്ട് ഈ പേടകത്തിന് 

നിരീക്ഷിക്കാനാവും. ഭൂമിയിൽ നിന്നും ഏകദേശം 1.5 മില്യൺ കിലോമീറ്റർ  

ദൂരത്തായാണ് ഹാലോ ഓർബിറ്റ് സ്ഥിതിചെയ്യുന്നത്. 2022 ആകുമ്പോഴേക്കും

 വിക്ഷേപിക്കുമെന്നാണ് കരുതുന്നത് .





ആദിത്യ -L 1  ലക്ഷ്യമിടുന്നത് 



കൊറോണ പാളി ക്രമാതീതമായി ചൂടുപിടിക്കുന്നതിൻറെ കാരണം 

പരിശോധിക്കുക,അതിൻറെ ഊർജ്ജവിനിയോഗം തുടങ്ങിയവയുടെ പഠനം ,

 ഫോട്ടോസ്ഫിയർ,ക്രോമോസ്ഫിയർ എന്നിവയെക്കുറിച്ചുള്ള പഠനം , 

സൗരവാതകത്തെക്കുറിച്ചുള്ള  പഠനം , സൗരകാന്തികമേഖലയെക്കുറിച്ചുള്ള

 പഠനം തുടങ്ങിയവ .




പേലോഡുകൾ (Payloads)


1. VELC - Visible Emission Line Coronagraph

2. SUIT   - Solar Ultraviolet Imaging Telescope

3. ASPEX- Aditya Solar wind Particle Experiment

4. PAPA    - Plasma Analyser Package for Aditya

5. SoLEXS-Solar Low Energy X-ray Spectrometer

6. HEL1OS-High Energy L1 Orbiting X-ray Spectrometer

7. Magnetometer


Total weight of payloads - 244 kg
                                                       



India moving towards the Sun



Post a Comment

0 Comments