Click to read

6/recent/ticker-posts

Advertisement

Responsive Advertisement

Great conjunction 2020 - Christmas star

 ഈ വരുന്ന 21 ന് (2020 Dec 21  ) നഗ്നനേത്രങ്ങൾക്കൊണ്ട് കാണുവാൻ സാധിക്കുന്ന 'ഗ്രേറ്റ് കൺജങ്ങ്ഷൻ' എന്ന  പ്രതിഭാസം 400 വർഷത്തിന് ശേഷം വീണ്ടും വന്നിരിക്കുന്നു.അടുത്ത 400 വർഷത്തിന് ശേഷം മാത്രമേ ഇനി നമുക്ക് ഈ പ്രതിഭാസത്തെ കാണാൻ കഴിയുകയുള്ളു.ഗ്രേറ്റ് കൺജങ്ങ്ഷന് പുറമെ ഇവയെ ക്രിസ്തുമസ്‌ സ്റ്റാർ (Christmas star) എന്നും വിളിക്കുന്നു.

ലളിതമായി പറഞ്ഞാൽ , ഭൂമിക്കും ശനിക്കും (Saturn ) ഇടയിൽ വ്യാഴം (Jupiter) വരുന്ന ഒരു പ്രതിഭാസമാണ് ഗ്രേറ്റ് കൺജങ്ങ്ഷൻ (Greaconjunction ) എന്ന് പറയുന്നത്.അവിടെ നമുക്കൊരു സംശയം വന്നേക്കാം.അതായത് ഈ ഗ്രഹങ്ങൾ ഇങ്ങനെ വരുന്നത് 400 വർഷം കൂടുമ്പോഴാണോയെന്ന് .ഉത്തരം അല്ല എന്നാണ്.ഇവിടെ എന്ത് സംഭവിക്കുന്നുവെന്നു നോക്കാം.

     സൂര്യനു ചുറ്റും ഒരു തവണ വലംവെക്കാൻ വ്യാഴമെടുക്കുന്നത് 12 വർഷമാണ്. എന്നാൽ ശനിക്ക് 29.4 വർഷം വേണം.അതുപോലെ 1 വർഷംകൊണ്ട് ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് നമുക്കറിയാം.ഇങ്ങനെ വലംവെക്കുമ്പോൾ ഓരോ 20 വർഷം കൂടുമ്പോഴും വ്യാഴം ശനിയുടെ മുന്നിലൂടെ കടന്നു പോകുന്നു.വ്യാഴം ശനിയെ മറയ്ക്കുന്ന ആ സമയമാണ് നമ്മൾ ഗ്രേറ്റ് കൺജങ്ങ്ഷൻ എന്ന് പറയുന്നത്.അപ്പോൾ ഭൂമിയും വ്യാഴവും ശനിയും നേർരേഖയിൽ വരുന്നു.അങ്ങനെയെങ്കിൽ എന്തിനു 400 വർഷം കാത്തുനിൽക്കണം?  കാരണം ഓരോ 400 വർഷം കൂടുമ്പോഴാണ് ഗ്രേറ്റ് കൺജങ്ങ്ഷൻ ഭൂമിക്ക് ഏറ്റവും അടുത്തായിവരുന്നതും, ഇവയുടെ സംയോജനം ഭൂമിയിൽ നിന്നും നോക്കുമ്പോൾ വലിയൊരു നക്ഷത്രം എന്നപോലെ കാണുന്നതും.ഓരോ 20 വർഷം കൂടുമ്പോഴും ഈ സംയോജനമുണ്ടെങ്കിലും അത് നമുക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കില്ല.കാരണം ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഈ സംയോജനം സൂര്യനോട് അടുത്തായാണ് കാണപ്പെടുന്നത് .സൂര്യപ്രകാശം കാരണം ഈ കാഴ്ച നമുക്ക് നഷ്ടമായെന്ന് പറയാം.മാത്രമല്ല ഗ്രഹങ്ങളുടെ അകലവും കൂടുതലായിരിക്കും.അതുകൊണ്ടാണ് ഏറ്റവും അടുത്തുള്ളതും നഗ്നനേത്രങ്ങൾകൊണ്ട് കാണാനും സാധിക്കുന്ന ഈ പ്രതിഭാസം വരാൻ 400 വർഷം കാത്തിരിക്കേണ്ടിവരുന്നത് .

ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഈ ഗ്രഹങ്ങൾ ഏറ്റവും അടുത്തായി കാണപ്പെടുന്നു എന്ന് പറയുമ്പോഴും സ്പേസിൽ ഇവ കോടിക്കണക്കിനു ദൂരം അകലെയാണ്.

 ഇതിനു മുൻപ് 1623 ലാണ് ഗ്രേറ്റ് കൺജങ്ങ്ഷൻ സംഭവിച്ചത്  .അതായത് ടെലസ്കോപ്പ് കണ്ടുപിടിച്ച കാലത്ത്, ഗലീലിയോ തൻറെ ടെലസ്കോപ്പിലൂടെ വ്യാഴത്തെയും അതിൻറെ 4 ഉപഗ്രഹങ്ങളെയും കണ്ടുപിടിച്ചിട്ട് 13 വർഷങ്ങൾക്ക്‌ ശേഷം.വ്യാഴത്തെകൂടാതെ അദ്ദേഹം ശനിയെയും കണ്ടിരുന്നുവെങ്കിലും അത് ശനി എന്ന ഗ്രഹമാണെന്നു തിരിച്ചറിഞ്ഞില്ല.

ഇത്തവണ ഗ്രേറ്റ് കൺജങ്ങ്ഷൻറെ കൂടെ വിൻറെർ സോൾസ്റ്റിസും  ( Winter solstice )  സംഭവിക്കുന്നു. ഉത്തരാർദ്ധഗോളത്തിൽ (Northern Hemisphere ) രാത്രി ദൈർഘ്യം കൂടുന്നതിനെയാണ് വിൻറെർ സോൾസ്റ്റിസ് എന്ന് പറയുന്നത്.ഭൂമിയുടെ അച്ചുതണ്ടിൻറെ ചരിവാണ്  ഇതിൻറെ കാരണം.


നിരീക്ഷിക്കുവാൻ 

 തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾക്കൊണ്ടുതന്നെ കാണാവുന്നതാണ്.




 വ്യാഴത്തെ മറ്റു നക്ഷത്രങ്ങളേക്കാൾ തിളക്കത്തോടെ കാണാം ,കൂടാതെ  ശനിയെ വ്യാഴത്തിനോടടുത്തായി കുറച്ച് തെളിച്ചം കുറഞ്ഞും കാണാം  (ഗ്രേറ്റ് കൺജങ്ങ്ഷൻ സംഭവിക്കുമ്പോൾ ഇവയെ ഒറ്റ നക്ഷത്രമെന്നപോലെ കാണാം),

ടെലസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ച് നോക്കിയാൽ , വ്യാഴത്തിൻറെ 4 ഉപഗ്രഹങ്ങളെയും കാണാം.വലിയ ടെലസ്കോപ്പിലൂടെ 
നോക്കിയാൽ ശനിയുടെ വലയവും കാണാം.

സൂര്യാസ്തമയശേഷമാണ് ഇത് കാണുവാൻ സാധിക്കുക .

ദിശ:തെക്കു-പടിഞ്ഞാറ് (South West)


Great conjunction 2020 - Christmas star
Great conjunction 2020 - Christmas star



ഈ പ്രതിഭാസം നടക്കുന്നത് കാരണം ഭക്ഷണം കഴിക്കുവാനോ പുറത്തിറങ്ങുന്നതിനോ യാതൊരുവിധ കുഴപ്പവുമില്ല.പുറത്തിറങ്ങിക്കാണേണ്ട അപൂർവ്വകാഴ്ചകളിൽ ഒന്നാണിത് . 





Great conjunction 2020 - Christmas star

Post a Comment

6 Comments