2001: A Space Odyssey എന്ന നോവലിനെ അടിസ്ഥാനമാക്കി സ്റ്റാൻലി കുബ്രിക് ൻറെ ഇതേപേരിലുള്ള ഒരു സിനിമയിറങ്ങിയിട്ടുണ്ടായിരുന്നു.നമ്മളിൽ ഭൂരിഭാഗംപേരും ഈ സിനിമ കണ്ടിട്ടുണ്ടാവും.അതിൽ നമുക്ക് ഈ മോണോലിത്ത് കാണാം.അവിടെ മനുഷ്യൻറെ വളർച്ചയ്ക്ക് മുന്നോട്ട് നയിക്കുന്ന അന്യഗ്രഹ ജീവികളൾ (Aliens / intelligent civilization ) അല്ലെങ്കിൽ അതുപോലുള്ള എന്തോ ഒന്നിൻറെ സാന്നിധ്യം കാണിക്കാനാണ് മോണോലിത്തിനെ കാണിക്കുന്നത്.എന്നാൽ നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത് ഇതല്ല.ഒരുപാട് അന്ധവിശ്വാസങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന നമുക്കിന്ന് നേരിൽ കാണാൻ സാധിക്കുന്ന മോണോലിത്ത് എന്ന് പറയപ്പെടുന്ന ഒരു ലോഹനിർമ്മിത വസ്തുവിനെക്കുറിച്ചാണ്. മോണോലിത്ത് എന്ന പേരിൽ പ്രചരിക്കുന്നത്കൊണ്ട് തൽക്കാലം നമുക്കും ഈ വസ്തുവിനെ മോണോലിത്ത് എന്ന് വിളിക്കാം.
![]() |
Is the MONOLITH a signal from aliens? |
2020 നവംബർ 18 നു യുട്ടാ എന്ന് പേരുള്ള അമേരിക്കയിലെ ഒരു സ്ഥലത്താണ് ഈ വസ്തു ആദ്യമായി കണ്ടത്. യുട്ടാ ഡിവിഷനിലെ വന്യജീവി വിഭവങ്ങളുടെ (Wildlife resources ) സ്റ്റേറ്റ് ജീവശാസ്ത്രജ്ഞർ (State Biologists ) ബിഗ്‌ഹോൺ ഷീപ്പിൻറെ (Bighorn sheep-ഒരിനം ആട് ) ഹെലികോപ്റ്റർ സർവ്വേ നടത്തുന്നതിനിടയ്ക്ക് ഒരു ജീവശാസ്ത്രജ്ഞനാണ് ഈ മോണോലിത്ത് ആദ്യമായി കണ്ടത്.ശേഷം നവംബർ 20 ന് പൊതു സുരക്ഷാ വകുപ്പ് (DPS -Department of public safety ) ഇതിനെ സന്ദർശിക്കുകയും ഈ മോണോലിതിൻറെ ഫോട്ടോ അവരുടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ അവർ മോണോലിത്ത് സ്ഥിതിചെയ്യുന്ന സ്ഥലം വ്യക്തമായി കൊടുത്തില്ലായിരുന്നു.മണിക്കൂറുകൾകൊണ്ട് ടിം സ്ലൈൻ (Tim Slane ) എന്ന റെഡിറ്റ് ഉപഭോക്താവ് (Reddit user ) ഗൂഗിൾ എർത്ത് (Google Earth ) ഉപയോഗിച്ച് മോണോലിത്ത് നിൽക്കുന്ന സ്ഥലം കണ്ടുപിടിച്ചു. രണ്ടുദിവസത്തിനകം പൊതുജനങ്ങൾ ഇവിടെയെത്തുകയും മോണോലിത്തിന്റെ സമീപത്തുനിന്നുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവിടെനിന്നാണ് മോണോലിത്ത് ജനശ്രദ്ധയാകർഷിച്ചത്.
സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെ ഈ മോണോലിത്ത് സ്ഥാപിച്ചത് 2016 ലാണെന്നു കണ്ടെത്തി. 3 മീറ്റർ നീളമുള്ള ത്രികോണ പ്രിസത്തിൻറെ (Triangular prism ) രൂപമായിരുന്നു ഈ മോണോലിത്തിന്. ഇവയുടെ ഓരോ വശവും 58 സെന്റീമീറ്റർ വീതിയുമുണ്ട്.സ്ഥാപിച്ചതാരാണെന്നു വ്യക്തമല്ലെങ്കിലും ഇതൊരു മനുഷ്യനിർമ്മിത വസ്തുവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.കൂടാതെ ഇത് ഒറ്റക്കൽശിലയല്ലയെന്നു പറയുവാൻ കാരണം ഇതിൻറെ ഉൾഭാഗം പൊള്ളയും ,ഓരോ മൂലയും റിവറ്റ് (Rivet ) ചെയ്താണ് യോചിപ്പിച്ചത്.മാത്രമല്ല ഇത് അലുമിനിയമോ സ്റ്റീലോ കൊണ്ട് നിർമ്മിച്ചതാണെന്നും ഇതിൻറെ പഴക്കം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
2020 നവംബർ 27 ന് 4 അജ്ഞാതർ ചേർന്ന് ഇത് നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തു.ഇതന്വേഷിച്ച ഉദ്യോഗസ്ഥർ പറഞ്ഞതിങ്ങനെ 'അവർക്ക് ചില ലീഡുകളുണ്ടെന്നു ഞങ്ങൾക്കറിയാം ,ഇപ്പോൾ ഇത്രയേ ഞങ്ങൾ പറയുന്നുള്ളു ' എന്നായിരുന്നു .പിന്നീട് യുട്ടാ നിവാസികളായ ആൻഡി ലൂയിസും (Andy Lewis ) സിൽവാൻ ക്രിസ്റ്റയിൻസനും (Sylvan christensen ) ഒപ്പം സഹായത്തിന് മറ്റ് രണ്ടുപേരുംകൂടി ചേർന്നാണ് ഇത് നീക്കംചെയ്തത് എന്ന് പറയുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു .
യുട്ടായിലെ ഈ സംഭവത്തിനുശേഷം വിവിധയിടങ്ങളിലായി നിരവധി മോണോലിത്തുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.ഇങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ മോണോലിത്ത് കൂടുതൽ വൈറലായത്.ഇവയുടെ പിന്നിൽ പല സ്ഥാപനങ്ങളാണെന്നും അവർ അത് പ്രചാരത്തിനുവേണ്ടി ചെയ്തതാണെന്നും കണ്ടെത്തി.പലരും ഇത് നിർമിച്ച് വിൽപ്പനയ്ക്ക് വെയ്ക്കുന്നതും സമൂഹമാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാം.
ഇവിടെയാണ് മറ്റൊരു തമാശ,ഒരുകൂട്ടം ആളുകൾ ഇപ്പോഴും ഇത് അന്യഗ്രഹജീവിൾ നിക്ഷേപിച്ചതായാണ് വിശ്വസിക്കുന്നത്. എന്നാൽ ഈ മോണോലിത്തുകൾ മനുഷ്യനിർമ്മിതമാണെന്നും , ഒരു അന്യഗ്രഹജീവിപോലും ഇതുവരെ ഭൂമിയിൽ സന്ദർശിച്ചതായും കണ്ടെത്തിയിട്ടില്ല . അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനുള്ള ഗവേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതേയുള്ളു.
Is the MONOLITH a signal from aliens?
0 Comments